Breaking News

പെരിയ: അപ്പീല്‍ തളളി; സിബിഐക്ക് അന്വേഷിക്കാം



പെരിയ ഇരട്ടക്കൊലക്കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ സുപ്രീം കോടതി തളളി. കേസ് സി.ബി.ഐയ്ക്ക് വിട്ട ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചു. കേസ് രേഖകള്‍ എത്രയും വേഗം പൊലീസ് സിബിഐക്ക് കൈമാറണം. ഇതുമൂലം അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനായില്ലെന്ന് സിബിഐ നിലപാടെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം സമ്പൂര്‍ണമെന്ന് സംസ്ഥാന സര്‍ക്കാരും വാദിച്ചു

കോടതി വിധി ദൈവാനുഗ്രഹമെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ അച്ഛന്‍ പ്രതികരിച്ചു. സര്‍ക്കാരിന്റെ കള്ളക്കളി പൊളിഞ്ഞെന്നും സത്യനാരായണന്‍ പറഞ്ഞു. കൊലയാളികളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കും തിരിച്ചടിയാണ് വിധിയെന്ന് അദ്ദേഹം പറഞ്ഞു.

No comments