കാഞ്ഞങ്ങാട് കൃഷിഭവന്റെയും, കാർഷിക വിദ്യാപീഠത്തിന്റെയും നേതൃത്വത്തിൽ പടന്നക്കാട് ആത്മ-കൃഷി പാഠശാല നടന്നു
ഒഴിഞ്ഞവളപ്പ്: കാഞ്ഞങ്ങാട് കൃഷിഭവന്റെയും,കാർഷിക വിദ്യാപീഠത്തിന്റെയും നേതൃത്വത്തിൽ ആത്മ-കൃഷി പാഠശാല നടന്നു. പടന്നക്കാട് ഒഴിഞ്ഞവളപ്പിലെ കർഷകൻ അബ്ദുള്ള ഇടക്കാവിന്റെ ഫാം ഹൗസിൽ നടന്ന യോഗം ഫിഷറീസ് കോർഡിനേറ്റർ പി.കെ. ആതിര ഉൽഘാടനം ചെയ്തു. കൃഷി ഫീൽഡ് ഓഫീസർ എം.പി. ശ്രീജ അദ്ധ്യക്ഷം വഹിച്ചു.
മൽസ്യതൊഴിലാളി നേതാവ് കെ.കെ. ബാബു,ഖാലിദ് കൊളവയൽ,അഹമ്മദ് കിർമാണി,ഖാദർ ബെസ്റ്റോ, തുടങ്ങിയവർ സംസാരിച്ചു.മൽസ്യ കൃഷിയിലെ നൂതന ആശയം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന കൃഷിപാഠശാലയിൽ വിവിധ പ്രദേശങ്ങളിൽ നിന്നും ഇരുപത്തിയഞ്ചോളം കർഷകർ പങ്കെടുത്തു. അബ്ദുള്ള ഇടക്കാവ് സ്വാഗതവും,ആത്മ ബി ടി എം റിജിൽ റോയ് നന്ദിയും പറഞ്ഞു
No comments