Breaking News

വിവാദ കാർഷിക നിയമം: ഡൽഹിയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കേരളത്തിലും സത്യഗ്രഹസമരം


കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ ദേശീയതലത്തിൽ നടക്കുന്ന കർഷകരുടെ പ്രതിഷേധം ശക്തിയാർജിക്കുകയാണ്. ഈ ഘട്ടത്തിൽ ഡൽഹിയിലെ കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസ്ഥാനത്തും പ്രതിഷേധം ആരംഭിച്ചു.

ഇടത് ആഭിമുഖ്യമുള്ള കർഷക സംഘടനകളുടെ നേതൃത്വത്തിൽ പാളയം രക്തസാക്ഷി മണ്ഡപത്തിൽ അനിശ്ചിതകാല സത്യഗ്രഹ സമരം നടക്കുകയാണ്. സത്യഗ്രഹസമരം സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം എസ്. രാമചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് എസ്. രാമചന്ദ്രൻപിള്ള  ഉന്നയിച്ചത്.

കേന്ദ്ര സർക്കാർ നടപടികൾക്ക് എതിരെ ശക്തമായ സമരം ഉയർന്ന് വരുമെന്നും രാമചന്ദ്രൻ പിള്ള വ്യക്തമാക്കി. അതേസമയം ഡൽഹിയിലെ കർഷകസമരം അവസാനിക്കുന്നതുവരെ കേരളത്തിലും പ്രതിഷേധം തുടരാനാണ് സംയുക്ത കർഷക സമിതിയുടെ തീരുമാനം. അനിശ്ചിതകാല സത്യഗ്രഹത്തിനൊപ്പം തിങ്കളാഴ്ച സംസ്ഥാനത്തെ ജില്ലാ കേന്ദ്രങ്ങളിലും കർഷക സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കും.

No comments