പ്രതിപക്ഷ നേതാവിന്റെ അവഹേളനം: യാദവ സഭ അപലപിച്ചു
യാദവ കുലത്തെ ഇകഴ്ത്തിക്കാട്ടി ഫെയ്സ് ബുക്കിലൂടേയും പത്രപ്രസ്താവനയിലൂടെയും കേരള നിയമസഭ പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല നടത്തിയ നടപടിക്കെതിരെ അഖില കേരള യാദവ സഭ ശക്തമായി അപലപിച്ചു. സമുദായത്തിൻ്റെ ഭാഗത്ത് നിന്നും യാതൊരു പ്രകോപനവുമില്ലാതെ രാഷ്ട്രീയ പാർട്ടികളെ വിമർശിക്കുന്നതിനിടയിൽ ഇന്ത്യയിലെ ഏറ്റവും വലിയ സമുദായമായ യാദവ സമുദായത്തെ ഇകഴ്ത്തിപ്പറഞ്ഞതിൽ പ്രതിപക്ഷ നേതാവ് ക്ഷമാപണം നടത്തണമെന്ന് യാദവ സഭ സംസ്ഥാന നിർവ്വാഹക സമിതി യോഗം ആവശ്യപ്പെട്ടു.
കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കുന്ന ഈ വേളയിൽ യാദവ സമുദായത്തെ അപകീർത്തിപ്പെടുത്തിയതിൻ്റെ പ്രതിഫലനം സമുദായാംഗങ്ങൾ ബാലറ്റിൽ രേഖപ്പെടുത്തിയാൽ അവരെ കുറ്റം പറയാൻ പറ്റില്ല. പ്രതിപക്ഷ നേതാവ് തെറ്റുതിരുത്താൻ തയ്യാറാകാത്ത പക്ഷം കൻറ്റോൺമെൻ്റ് ഹൗസിന് മുന്നിൽ പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്ന് യോഗം തീരുമാനിച്ചു. പ്രതിപക്ഷ നേതാവിനെ തിരുത്താൻ അദ്ദേഹത്തിൻ്റെ പാർട്ടിയുടെ സംസ്ഥാന നേതൃത്വം തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തിൽ സംസ്ഥാന പ്രസിഡൻ്റ് വയലപ്രം നാരായണൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി അഡ്വ.എം.രമേശ് യാദവ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.വിജയരാഘവൻ, ഉദയകുമാർ ബദിയഡുക്ക, ആർ.രാധാകൃഷ്ണൻ യാദവ്, കെ.യം.ദാമോദരൻ, വിശ്വനാഥൻ എം.വി., പി.ടി.നന്ദകുമാർ, എം.വി.രാഘവൻ, കെ.രാജേന്ദ്രൻ, ശിവപ്രസാദ് കടാർ, എം.എൻ.രാജേഷ് എന്നിവർ സംസാ

No comments