Breaking News

അഖില കേരള യാദവസഭ നേതൃത്വത്തിൽ പരപ്പയിൽ പ്രതിഭാ പുരസ്ക്കാരവും സ്ക്കോളർഷിപ്പ് വിതരണവും നടന്നു


പരപ്പ: അഖില കേരള യാദവസഭ സംസ്ഥാന കമ്മറ്റിയുടെയും സാരഥി യു.എ.ഇ യുടെയും സംയുക്ത ആഭിമുഖ്യത്തിൽ വെള്ളരിക്കുണ്ട് താലൂക്ക് കമ്മറ്റി എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കുള്ള സാരഥി കൃഷ്ണഗാഥ പ്രതിഭാ പുരസ്ക്കാരവും സ്കോളർഷിപ്പ് വിതരണവും നടത്തി.  2020 ഡിസംബർ 27 ഞായറാഴ്ച യാദവ സഭ പരപ്പ ഓഫീസ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ താലൂക്ക് കമ്മറ്റി പ്രസിഡണ്ട് പി ടി നന്ദകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സിക്രട്ടറി വിശ്വനാഥൻ മലയാക്കോൾ യോഗം ഉൽഘാടനം ചെയ്തു . മുതിർന്ന അംഗം ശ്രീമതി കുരിക്കൾ വീട്ടിൽ ലക്ഷ്മിയമ്മ നിലവിളക്ക് തെളിച്ചു.പരപ്പ യൂണിറ്റ് പ്രസിഡണ്ട് ബാലൻ അരീക്കര ഉപഹാര വിതരണം നടത്തി. ജില്ലാ ജന:സെക്രട്ടി ബാബു മാണിയൂർ മുഖ്യാതിഥിയിരുന്നു .  യാദവ സഭ  താലൂക്ക് സെക്രട്ടറി - കരിമ്പിൽ രാജേന്ദ്രൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി,മധു വട്ടിപുന്ന സ്വാഗതംപറഞ്ഞു, ദാമോധരൻ കരിന്തളം, പവിത്രൻ കരിന്തളം, ഗംഗാധരൻ മലയാക്കോൾ, രാജൻ കോളിച്ചാൽ, എന്നിവർ സംസാരിച്ചു. അനുമോദനം ഏറ്റുവാങ്ങിയ  വിദ്യാർത്ഥികൾ  മറുപടി പ്രസംഗം നടത്തി. പ്രശാന്ത് പരപ്പ  നന്ദി പറഞ്ഞു.

No comments