Breaking News

വാളയാറില്‍ ചരക്ക് ലോറിക്ക് പിന്നിൽ ടിപ്പർ ലോറിയിടിച്ച് അപകടം; രണ്ടു മരണം


റോഡരികിൽ നിർത്തിയിട്ട ചരക്ക് ലോറിക്ക് പിന്നിൽ ടിപ്പർ ലോറിയിടിച്ചാണ് അപകടം.ടിപ്പർ ഡ്രൈവർ കൊടുങ്ങല്ലൂർ സ്വദേശി രാജേഷ്, ചരക്ക് ലോറി ഡ്രൈവർ തമിഴ്നാട് സ്വദേശി കുളന്തവേൽ എന്നിവരാണ് മരിച്ചത്.ടിപ്പർ ലോറിയുടെ ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ട ലോറി മുന്നോട്ട് നീങ്ങി മറ്റൊരു ചരക്ക് ലോറിയിൽ ഇടിയ്ക്കുകയായിരുന്നു.ഇന്ന് പുലർച്ചെ 2.30നായിരുന്നു അപകടം. മൃതദേഹങ്ങൾ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

No comments