എയിംസ് ജില്ലയിൽ സ്ഥാപിക്കണമെന്ന് അമ്പലത്തറയിൽ നടന്ന സ്ഥാനാർത്ഥി സംഗമം
അമ്പലത്തറ: കേന്ദ്ര സർക്കാർ നയമനുസരിച്ച് കേരളത്തിനനുവദിക്കുന്ന എയിംസ് കാസർഗോഡ് ജില്ലയിൽ സ്ഥാപിക്കണമെന്ന് സ്ഥാനാർത്ഥികൾ ഐക കണ്‌ഠ്യേന ആവശ്യപ്പെട്ടു. എയിംസ് കാസർഗോഡ് ജനകീയ കൂട്ടായ്മ അമ്പലത്തറയിൽ സംഘടിപ്പിച്ച സ്ഥാനാർത്ഥികൾ സംസാരിക്കുന്നു എന്ന പരിപാടിയിലാണ് ആവശ്യമുയർത്തിയത്. പുല്ലൂർ പെരിയ പഞ്ചായത്തിലെയും കോടോം ബേളൂർ, മടിക്കൈ പഞ്ചായത്തുകളിലെ ചില വാർഡുകളിലെയും സ്ഥാനാർത്ഥികൾ പങ്കെടുത്തു. എയിംസ് കാസർഗോഡ് ജില്ലയ്ക്ക് വേണമെന്ന കാര്യത്തിൽ ഒരേ സ്വരമായിരുന്നു സംബന്ധിച്ച മുഴുവൻ സ്ഥാനാർത്ഥികൾക്കും.
ടി.വി കരിയൻ,
സി.കെ, അരവിന്ദൻ, എ.വേലായുധൻ,
സി കെ സബിത.,
സലീന എം.,
അഡ്വ. ബാബുരാജ്,
പി. ദാമോദരൻ ,
എം.വി നാരായണൻ
ഉഷ എ.,
ടി.വി അശോകൻ, പി.കൃഷ്ണൻ , എ.വി.കുഞ്ഞമ്പു, സി.കെ.വിജയൻ ,
സുമ വി.വി., വി.സരോജ , എ. ഗോവിന്ദൻ, സി.കൃഷ്ണകുമാർ , കെ.ജമീല . ടി.രാമകൃഷ്ണൻ, നന്ദകുമാർ എച്ച്, കെ.മോഹനൻ സ്ഥാനാർത്ഥികൾ ചർച്ചയിൽ സംബന്ധിച്ചു.
വി.വിജയകുമാർ മോഡറേറ്ററായി.
മുനീസ അമ്പലത്തറ, സിസ്റ്റർ ജയ ആന്റോ മംഗലത്ത് എന്നിവർ സംസാരിച്ചു.
അമ്പലത്തറ കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷം വഹിച്ചു. ജോണി വർഗ്ഗീസ് സ്വാഗതവും ജയരാജൻ കണ്ണോത്ത് നന്ദിയും പറഞ്ഞു.
No comments