Breaking News

അവിയൽ കഴിച്ച് മടുത്തു; ജയിൽ മെനുവിൽ മാറ്റം വേണമെന്ന് ചീമേനിയിലെ തടവുപുള്ളികൾ


ജയിൽ മെനുവിൽ മാറ്റം വേണമെന്ന ആവശ്യവുമായി തടവുപുള്ളികൾ. കാസർഗോഡ് ചീമേനിയിലെ തുറന്ന ജയിലിലെ തടവുപുള്ളികളാണ് മെനു മാറ്റം വേണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. അവിയൽ കഴിച്ചു മടുത്തെന്നും മറ്റൊരു കറി വേണമെന്നുമാണ് തടവുകാരുടെ ആവശ്യം. ഈ ആവശ്യം അധികൃതർ ജയിൽ വകുപ്പിനു കൈമാറി.

തടവുകാർക്ക് നൽകുന്ന ഉച്ചഭക്ഷണത്തിൽ മൂന്ന് ദിവസങ്ങളിലാണ് അവിയൽ ഉള്ളത്. ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നൽകുന്ന അവിയൽ മാംസാഹാരം കഴിക്കാത്ത തടവുപുള്ളികൾക്ക് മറ്റ് ദിവസങ്ങളിലും നൽകും. മത്സ്യത്തിനും മാംസത്തിനും പകരമാണ് അവിയൽ. ഇതോടെ ആഴ്ചയിൽ എല്ലാ ദിവസവും ഇവർ അവിയൽ കഴിക്കേണ്ട സ്ഥിതിയാണ് നിലവിലുള്ളത്. എന്നാൽ, സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ഭക്ഷണ മെനു പരിഷ്കരിച്ചതിനാൽ ഈ നിർദ്ദേശം നടപ്പിലാവാനുള്ള സാധ്യത വളരെ കുറവാണ്.

No comments