പത്ത് വർഷം കൊണ്ട് സമ്പാദ്യം ഇരട്ടിയാക്കാൻ കിസാൻ വികാസ് പത്ര
പോസ്റ്റ് ഓഫീസ് വഴി നടപ്പാക്കുന്ന ചെറുകിട സമ്പാദ്യ പദ്ധതിയാണ് കിസാൻ വികാസ് പത്ര (കെവിപി). പ്രതിവർഷം 6.9 ശതമാനമാണ് ഈ പദ്ധതിയിലൂടെ വാഗ്ദാനം ചെയ്യുന്ന പലിശനിരക്ക്. നിലവിലെ നിരക്കിൽ, നിങ്ങളുടെ പണം 124 മാസമോ 10 വർഷം കൊണ്ടോ ഇരട്ടിയാകും.
കെവിപി അക്കൗണ്ട് തുടങ്ങാൻ വേണ്ട മിനിമം തുക 1,000 രൂപയാണ്. പരമാവധി തുകയ്ക്ക് പരിധിയില്ല.
പ്രായപൂർത്തിയായവർക്ക് കിസാൻ വികാസ് പത്ര (കെവിപി) അക്കൗണ്ട് തുടങ്ങാം.
കുട്ടികൾക്കും ഭിന്നശേഷിക്കാർക്കും വേണ്ടി അവരുടെ രക്ഷിതാവിനും പദ്ധതിയിൽ ചേരാൻ സൗകര്യമുണ്ട്.
10 വയസിന് മുകളിലുള്ള പ്രായമുള്ളവർക്ക് അവരുടെ സ്വന്തം പേരിൽ തന്നെ അക്കൗണ്ട് ലഭിക്കും. Also ഈ സ്കീമിന് കീഴിൽ, എത്ര അക്കൗണ്ടുകൾ വേണമെങ്കിലും ആരംഭിക്കാം.
വ്യവസ്ഥകൾക്ക് വിധേയമായി, കാലാവധി പൂർത്തിയാകുന്നതിന് മുൻപ് നിക്ഷേപം പിൻവലിക്കാനാകും
ഏത് പോസ്റ്റ് ഓഫിൽ നിന്നും ലളിതമായി അക്കൗണ്ട് തുറക്കാനാകും.
No comments