ബന്തടുക്കയിൽ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 288പായ്ക്കറ്റ് കർണ്ണാടക മദ്യം പിടികൂടി
ക്രിസ്മസ്-ന്യൂഇയർ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായുള്ള സ്ട്രൈക്കിംഗ് ഫോഴ്സ് പെട്രോളിംഗ് നടത്തി വരവേ മാണിമൂല കണ്ണാടിത്തോട് വെച്ച് KL 60B 4165 നമ്പർ ഓട്ടോ റിക്ഷയിൽ കടത്തുകയായിരുന്ന 288 പായ്ക്കറ്റ്
(51.84 ലിറ്റർ) കർണാടക വിദേശ മദ്യം പിടികൂടി. സംഭവത്തിൽ ബന്തടുക്ക കൊളത്തിലെ എം.പ്രശാന്ത് എന്നയാൾക്കെതിരെ കേസെടുത്തു. ബന്തടുക്ക റേയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസർ ബി.എം അബ്ദുള്ളകുഞ്ഞിയും സംഘവുമാണ് പിടികൂടിയത്. സംഘത്തിൽ സി.ഇ.ഒ മാരായ ഗോവിന്ദൻ ,പ്രഭാകരൻ ഡ്രൈവർ രാധാകൃഷ്ണൻ എന്നിവരും ഉണ്ടായിരുന്നു..
No comments