Breaking News

ഭീമനടിയിലെ യുവാക്കളുടെ മാസങ്ങൾ നീണ്ട അധ്വാനം; പ്രളയത്തെ നേരിടാൻ ചൈത്രവാഹിനി തയ്യാർ


ഭീമനടി: മലയോരത്ത് വെള്ളപ്പൊക്കം ഉണ്ടായാൽ ഇനി ആരും ഭയപ്പെടേണ്ട രക്ഷാപ്രവർത്തനം നടത്താൻ ഓളങ്ങൾ കീറി മുറിച്ച് ചൈത്രവാഹിനി എന്ന ചെറുവള്ളവും 9 യുവാക്കളും പാഞ്ഞെത്തും. ഭീമനടി ടൗണിനു സമീപം താമസിക്കുന്ന ഏതാനും യുവാക്കൾ കഴിഞ്ഞ 6 മാസമായി ഒരു വള്ളത്തിൻ്റെ പണിപ്പുരയിലായിരുന്നു. പണി പൂർത്തിയായ വള്ളം കഴിഞ്ഞ ദിവസം പ്രദേശത്തെ സ്ഥാനാർത്ഥികളുടെ സാന്നിധ്യത്തിൽ ചൈത്ര വാഹിനി പുഴയിൽ നീറ്റിലിറക്കി .ഇക്കഴിഞ്ഞ രണ്ട് പ്രളയങ്ങളാണ് ഈ യുവാക്കളെ ഒരു വള്ളം ഉണ്ടാക്കണമെന്ന് ചിന്തിപ്പിച്ചത് .മലയോരത്തെ പുഴകളിൽ പ്രളയം ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് ഒരു വള്ളം പോലുമില്ല .കഴിഞ്ഞ മഴക്കാലത്ത് ചൈത്ര വാഹിനി കരകവിഞ്ഞ് ഒഴുകിയപ്പോൾ നിരവധി കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു .ഇനി ഈ ദുരവസ്ഥ ഉണ്ടായാൽ അവിടെ കുതിച്ചെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ് ഈ കൂട്ടുകാരുടെ ലക്ഷ്യം .ഇതിനായി ഇവർ പൂർണ്ണ സജ്ഞമായിക്കഴിഞ്ഞു. പൂർണ്ണമായും ഇരുമ്പുതകിടിലാണ് വള്ളത്തിൻ്റെ നിർമ്മാണം. ചൈത്രവാഹിനി പുഴയുടെ തീരത്ത് താമസിയ്ക്കുന്നവർക്ക് വള്ളത്തിന് എന്ത് പേരിടണം എന്ന കാര്യത്തിലും സംശയം ഉണ്ടായില്ല ചൈത്ര വാഹിനി എന്ന പേര് വള്ളത്തിനും നൽകി. ഭീമനടിയിലെ സുധീഷ് എ എസ്, വിനീത് എംഡി,ശരത് കെ,അമൽ എം പി,അനൂപ്,റെജി ഒറീത്ത,രഞ്ജിത്ത് കല,നാരായണൻ പാത്തിക്കടവ്,

സുകമാരൻ പാത്തിക്കടവ് എന്നിവരാണ് ശില്പികൾ. മലയോരത്തെ ഈ വള്ളം കാണാൻ നിരവധി ആളുകളാണ് എത്തുന്നത് .

No comments