Breaking News

വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊട്ടി കലാശം നിരോധിച്ചു


കാസർകോട് /വെള്ളരിക്കുണ്ട്: തിരഞ്ഞെടുപ്പിന് മുന്നോടിയായി ക്രമ സമാധാനം ഉറപ്പ് വരുത്തുവാൻ പോലീസ് മലയോരത്തും റൂട്ട് മാർച്ച്‌ നടത്തി. 

വെള്ളരികുണ്ട് സർക്കിൾ പരിധിയിലെ കൊന്നക്കാട്, മാലോം, പരപ്പ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച്ച വൈകിട്ട് പോലീസ് റൂട്ട് മാർച്ച്‌ നടത്തിയത്. 

പഞ്ചായത്ത് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘർഷം നടക്കുവാൻ സാധ്യതയുണ്ട് എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്  മാലോം. കൊന്നക്കാട്. പരപ്പ എന്നിവിടങ്ങളിൽ പോലീസ് കർശന സുരക്ഷാ ക്രമീകരണ ങ്ങളുടെ ഭാഗമായിട്ടായിരുന്നു  റൂട്ട് മാർച്ച്‌.

ക്രമ സമാധാനം മുൻനിർത്തി മാലോം. പരപ്പ. കൊന്നക്കാട് തുടങ്ങി വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന എല്ലാ ടൗണുകളിലും കൊട്ടി കലാശം നിരോധിച്ചതായി വെള്ളരിക്കുണ്ട്  ഐ. പി. കെ. പ്രേം സദൻ അറിയിച്ചു.

പോലീസ് നിർദ്ദേശം അവഗണിച്ചു കൊട്ടി കലാശത്തിനിറങ്ങിയാൽ കർശന പോലീസ് നടപടി നേരിടേണ്ടി വരുമെന്നും രാഷ്ട്രീയ പാർട്ടി പ്രവർത്തകരും നേതാക്കളും പോലീസിനോട് സഹകരിക്കണമെന്നും വെള്ളരിക്കുണ്ട്  ഐ.പി അറിയിച്ചു. കൊന്നക്കാട്. മാലോം. പരപ്പ എന്നിവിടങ്ങളിൽ നടന്ന പോലിസിന്റെ റൂട്ട് മാർച്ചിൽ ഐ.പി കെ. പ്രേംസദൻ. എസ്‌. ഐ. എം. വി. ശ്രീദാസ്. എ. എസ്‌. ഐ. റജി കുമാർ. തുടങ്ങി വനിതാ പോലീസ് ഉൾപ്പെടെ 50 പോലീസുകാർ പങ്കെടുത്തു.

No comments