Breaking News

വൈറൽ വീഡിയോ - കുട്ടിയെ ഉപദ്രവിച്ചയാൾ അറസ്റ്റിൽ


സമൂഹ മാധ്യമങ്ങളിൽ ഏറെ പ്രചരിച്ച വീഡിയോയിൽ കുട്ടികളെ മർദ്ദിക്കുന്ന ആളെ പോലീസ്  കണ്ടെത്തി. ഈ സംഭവത്തെക്കുറിച്ചു അന്വേഷിക്കണമെന്ന ആവശ്യവുമായി ധാരാളം പേർ പ്രസ്തുത വീഡിയോ ഞങ്ങൾക്ക് അയച്ചുതന്നിരുന്നു. അതേത്തുടർന്ന് ഇയാളെ കണ്ടെത്തുന്നതിനായി  കേരള പോലീസിന്റെ ഔദ്യോഗിക ഫേസ്ബുക്കിൽ  പോസ്റ്റ് ഇടുകയും ചെയ്തു.  ദൃശ്യങ്ങളിലുള്ള ആളിനെക്കുറിച്ചു ചിലർ നൽകിയ സൂചനകളിൽ നിന്നും ഇയാൾ ആറ്റിങ്ങൽ  സ്വദേശിയായ സുനിൽകുമാർ (45) ആണെന്ന് തിരിച്ചറിഞ്ഞു.   ആറ്റിങ്ങൽ പോലീസ്  ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു

No comments