വോട്ട് ചെയ്യാത്തതിന്റെ പേരിൽ മർദ്ദനം; കാസർഗോഡ് മുസ്ലിംലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്
കാസർഗോഡ്: വോട്ട് ചെയ്യാത്തതിന്റെ പേരിൽ സ്ത്രീകളെ ഉൾപ്പെടെ മർദ്ദിച്ച സംഭവത്തിൽ മുസ്ലീം ലീഗ് പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്. 9 ലീഗ് പ്രവർത്തകർക്കതെിരെയാണ് കേസെടുത്തത്.
വധശ്രമം ,വീട് കയറി ആക്രമം , മാരകായുധങ്ങളുമായി അന്യായമായി സംഘം ചേരൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കല്ലൂരാവിയിലെ ജസീലയുടെ വീടാണ് ആക്രമിച്ചത്. ആക്രമണ ദൃശ്യങ്ങൾ മുസ്ലിം ലീഗ് പ്രവർത്തകർ തന്നെയാണ് വ്യാപകമായി പ്രചരിപ്പിച്ചത്.
ഇക്കഴിഞ്ഞ പതിനാറിനായിരുന്നു സംഭവം. ജസീലയുടെ വീട്ടിൽ അതിക്രമിച്ചെത്തിയ സംഘം വീട്ടു സാധനങ്ങളും അടിച്ചു തകർത്തു. കല്ലൂരാവിയിലെ 36-ാം വാർഡിൽ ലീഗിന് ഭൂരിപക്ഷം കുറഞ്ഞിരുന്നു.
ജസീലയും കുടുംബവും വോട്ടു ചെയ്യുന്നതിൽ നിന്ന് വിട്ടുന്നത് ഇതിന് കാരണമായി എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ഈ വാർഡിൽ 51 വോട്ടിനാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.
No comments