തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ കോവിഡ് ചട്ടം ഉറപ്പുവരുത്തണം
വീടുകയറിയിറങ്ങിയുള്ള തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടയിലും പൊതുയിടങ്ങളിലെ പ്രചരണങ്ങള്‍ക്കിടയിലും കോവിഡ് ചട്ടങ്ങള്‍ ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ പറഞ്ഞു.ഇതില്‍ വീഴ്ചവരുത്തുന്നവർക്കെതിരെ കേരള പകര്‍ച്ച വ്യാധി പ്രതിരോധ നിയന്ത്രണ നിയമ പ്രകാരം നടപടി സ്വീകരിക്കും.ജില്ലയില്‍ സി ആര്‍ പി സി 144 പ്രകാരമുള്ള നിരോധനാജ്ഞ പിന്‍വലിച്ചതിനാലും സെക്ടറൽ മജിസ്രേട്ടുമാരെ പിൻവലിച്ചതിനാലും അന്തര്‍ സംസ്ഥാന ബസ് സര്‍വ്വീസ് പുനരാംരംഭിച്ചതിനാലും കോവിഡ് രോഗ വ്യാപന സാധ്യതയുള്ളതിനാല്‍ നടപടികൾ ശക്തമാക്കാൻ യോഗം തീരുമാനിച്ചു.
No comments