രാത്രി 9 നു ശേഷം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള ഭക്ഷണകടകള്‍ തുറന്ന് പ്രവര്‍ത്തിക്കരുത്
ജില്ലയില്‍ ഒരിടത്തും രാത്രി ഒന്‍പത് മണിക്ക് ശേഷം ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കടകളും വൈകീട്ട് ആറുമണിക്ക് ശേഷം തട്ടുകടകളും തുറന്ന് പ്രവര്‍ത്തിക്കരുത്. ഈ തീരുമാനത്തിന് വിരുദ്ധമായി തുറന്ന് പ്രവര്‍ത്തിപ്പിച്ചാല്‍ ഉടന്‍ കടപൂട്ടിപ്പിക്കുന്നതിനും കര്‍ശന നിയമ നടപടി സ്വീകരിക്കാനും കാഞ്ഞങ്ങാട്,കാസര്‍കോട് ഡി വൈ എസ് പി മാരെ യോഗം ചുമതലപ്പെടുത്തി. സംസ്ഥാനത്ത് ഡിസംബർ രണ്ടാം വാരത്തിനു ശേഷം കോവിഡ് രണ്ടാം തരംഗത്തിന് സാധ്യതയുണ്ടെന്ന് സംസ്ഥാന സർക്കാറിന്റെ മുന്നറിയിപ്പുണ്ട്. രണ്ടാം തരംഗത്തിൽ രോഗവ്യാപനത്തിന്റെ പ്രധാന ഉറവിടം ഹോട്ടലുകൾ ആയിരിക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. ജില്ലയിൽ കോവിസ് രോഗപ്രതിരോധത്തിൽ ജില്ല മെച്ചപ്പെട്ട നിലയിലാണ്. ഇത് തകരാതിരിക്കാൻ ജാഗ്രത തുടരേണ്ടത് അനിവാര്യമാണ്. അതിനാൽ ഇവിടങ്ങളില്‍ കോവിഡ്ചട്ടം ലംഘിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ഇന്‍സിഡണ്ട് കമാന്റര്‍മാരായ തഹസില്‍ദാര്‍മാര്‍ മുന്നിട്ടിറങ്ങണമെന്ന് കളകടര്‍ അറിയിച്ചു.പൊതുയിടങ്ങളിലെ കോവിഡ്ചട്ടലംഘനത്തിനെതിരെ യൂണിഫോം തസ്തികയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നടപടിയെടുക്കാം മാഷ് പദ്ധതിയിലെ അധ്യാപകര്‍ക്കും പരിശോധന നടത്തി നടപടി സ്വീകരിക്കാം.
No comments