ജില്ലയിൽ മദ്യനിരോധനം ഇന്ന് മുതൽ നിയമം ലംഘിച്ചാൽ കർശന നടപടിയെന്ന് ജില്ലാ കളക്ടർ
കാസർകോട്: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് മായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകുന്നേരം ആറുമുതൽ വോട്ടെടുപ്പ് അവസാനിക്കുന്നതുവരെയും വോട്ടെണ്ണൽ ദിനമായ 16-നും ജില്ലയിൽ മദ്യനിരോധനം ഏർപ്പെടുത്തി. ഈ കാലയളവിൽ മദ്യശാലകൾ തുറക്കരുത് .മദ്യം വിതരണം ചെയ്യുകയും വിളമ്പുകയും ചെയ്യുന്ന ഹോട്ടലുകൾ റസ്റ്റോറൻറ് ക്ലബ്ബുകൾ മറ്റ് സ്ഥാപനങ്ങൾ എന്നിവയും ഈ ദിവസങ്ങളിൽ തുറക്കാൻ പാടില്ല .പോളിംഗ് ബൂത്തുകളുടെ പരിധിയിലും മദ്യ വിതരണം കർശനമായി വിലക്കി. ഈ ദിവസങ്ങളിൽ വ്യക്തികൾ മദ്യം കൈവശം കരുതുന്നതതിനും നിയന്ത്രണം ഏർപ്പെടുത്തിയതായി കലക്ടർ ഡോക്ടർ സജിത് ബാബു അറിയിച്ചു

No comments