പോലീസിന്റെ മുന്നില്‍ യുവാവ് തൂങ്ങിമരിച്ചു തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് ആത്മഹത്യക്കുറിപ്പ്
കക്കോടി: പൊലീസിൻ്റെ മുന്നിൽ യുവാവ് തൂങ്ങിമരിച്ചു. മക്കട കോട്ടൂപാടം തെയ്യമ്പാട്ട് കോളനിയിലെ പരേതനായ ഗിരീഷിെൻറ മകൻ രാജേഷ് (32) ആണ് പ്ലാവിൽ തൂങ്ങിമരിച്ചത്. ശനിയാഴ്ച രാവിലെ ആറു മണിയോടെ കിഴക്കുമുറിയിലെ തൂങ്ങിമരിച്ച സ്ഥലത്തുള്ള വീട്ടിലെത്തുകയായിരുന്നു. വീട്ടുകാർ വാതിൽ തുറക്കാത്തതിനെ തുടർന്ന് സമീപത്തെ പ്ലാവിൽ കയറി യുവാവ് ആത്മഹത്യ ഭീഷണി മുഴക്കി. വീട്ടുകാർ ചേവായൂർ പൊലീസിനെ വിവരമറിയിച്ചതിനെ തുടർന്ന് എസ്.ഐയും പൊലീസുകാരും സംഭവസ്ഥലത്ത് എത്തുകയും കഴുത്തിൽ കുരുക്കിട്ട യുവാവിനോട് താഴെ ഇറങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ അഗ്നിശമന രക്ഷ യൂനിറ്റിൻ്റെ ശബ്ദം കേട്ടതോടെ യുവാവ് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. കൈ ഞരമ്പ് മുറിച്ച നിലയിലായിരുന്നു. മോഷണക്കേസിൽ 20 മാസത്തോളമായി ജയിലിൽ കഴിയവെ അടുത്താണ് പുറത്തുവന്നത്. ചില പൊലീസുകാരുടെ മോശം പ്രവർത്തനം ചോദ്യം ചെയ്ത് പരാതി നൽകിയതിെൻറ പേരിൽ തന്നെ കള്ളക്കേസിൽ കുടുക്കുകയായിരുന്നുവെന്ന് ആത്മഹത്യക്കുറിപ്പിലും ശബ്ദ സന്ദേശത്തിലും യുവാവ് പറയുന്നു. മോഷ്ടാവ് എന്ന് മുദ്രകുത്തിയതോടെ തനിക്ക് ഭാര്യയെ ഉൾപ്പെടെ നഷ്ടമായതായും ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. മാതാവ്: വസന്ത. സഹോദരി: രമ്യ.

No comments