വിജേഷിനെ ഇടിച്ചിട്ടത് കെഎസ്‌ആർടിസി ബസ്
നീലേശ്വരം: കഴിഞ്ഞ ദിവസം ദേശീയ പാതയിൽ ബൈക്ക് യാത്രികനെ ഇടിച്ചിട്ട് കടന്നു കളഞ്ഞ വാഹനം കണ്ടെത്തി. എറണാകുളത്ത് നിന്ന് മംഗലാപുരത്തേക്ക് പോയ കെഎൽ 15 എ 1365 നമ്പർ കെഎസ്‌ആർടിസി സൂപ്പർ ഡീലക്സ് ബസാണ് യുവാവിന്റെ ജീവനെടുത്തത്. ചന്തേര പോലീസ് മംഗളൂരിൽ നിന്ന് ബസ് കസ്റ്റഡിയിലെടുത്തു. നീലേശ്വരം നഗരത്തിലെ ചുമട്ട് തൊഴിലാളിയായ പള്ളിക്കര ചെമ്മാക്കര സ്വദേശി വിജേഷ്(31) ആണ് കഴിഞ്ഞ ദിവസം പുലർച്ചെ നാലരയോടെ ചെറുവത്തൂർ ചെക്ക്‌പോസ്റ്റിനു സമീപം 'അജ്ഞാത' വാഹനമിടിച്ച് മരിച്ചത്. നിർത്താതെ പോയതിനാൽ ഇടിച്ച വാഹനത്തെ കണ്ടെത്താനായിരുന്നില്ല, ഇതേ തുടർന്ന് ചന്തേര പോലീസിന്റെ നേതൃത്വത്തിൽ ദേശീയപാതയിലെ നിരീക്ഷണ കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് 'കൊലയാളി വാഹനം' കണ്ടെത്തിയത്.
No comments