Breaking News

കേയ്ക്ക് വിപണിയുടെ സുരക്ഷ; ബേക്കറി യൂണിറ്റുകളിൽ വെള്ളരിക്കുണ്ട് ആരോഗ്യ വിഭാഗത്തിൻ്റെ മിന്നൽ പരിശോധന


 

വെള്ളരിക്കുണ്ട്: ആരോഗ്യ വകുപ്പ് മിന്നൽ പരിശോധന നടത്തി.
ക്രിസ്മസ് പുതുവൽസരത്തോടനുബന്ധിച്ച് കേക്ക് വിപണി ഉണർന്നതോടെ ജനങ്ങൾക്ക് സുരക്ഷിത ഭക്ഷണം ലഭിക്കുന്നതിനായി വെള്ളരിക്കുണ്ട് പ്രാഥമികാരോഗ്യ കേന്ദ്ര പരിധിയിൽ നിർമ്മാണ യൂണിറ്റുകളിലും ബേക്കറി വിതരണ കേന്ദ്രങ്ങളിലും പൊതുജനാരോഗ്യ വകുപ്പ് പരിശോധന നടത്തി. ഭക്ഷ്യ സുരക്ഷാ വകുപ്പ് നിർദ്ദേശിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാത്തവർക്കെതിരെയും വൃത്തിഹീനമായ രീതിയിൽ കൈകാര്യം ചെയ്യുന്നവർക്കെതിരെയും നിയമാനുസൃത നടപടി സ്വീകരിക്കുമെന്ന് ഹെൽത്ത് ഓഫീസർ അജിത്. സി ഫിലിപ്പ് അറിയിച്ചു. പരിശോധനകൾ വരും ദിവസങ്ങളിലും തുടരും. സുരക്ഷിതമായ ഭക്ഷണം ലഭിക്കുന്നതിന് ജനങ്ങൾക്കവകാശമുണ്ടെന്നും ജനങ്ങളുടെ ന്യായമായ പരാതി പരിഹരിക്കുവാൻ ക്രിസ്മസ് പുതുവൽസര കാലത്ത് പ്രത്യേക സ്ക്വാഡ് പ്രവർത്തിക്കുമെന്നും മെഡിക്കൽ ഓഫീസർ ഡോ രാജശ്രീ എസ് എസ് അറിയിച്ചു. പരിശോധനയിൽ ഹെൽത്ത് ഓഫീസറെ കൂടാതെ ജൂനിയർ ഹെൽത്ത് ഇൻസ്പക്ടർമാരായ സുജിത് കുമാർ കെ, രഞ്ചിത്ത് ലാൽ, ഹാരിസ് വി കെ എന്നിവരും പങ്കെടുത്തു.

No comments