Breaking News

കെ.എസ്.ടി.എ ചിറ്റാരിക്കൽ ഉപജില്ലാ സമ്മേളനം ജനുവരി 3ന് ചായ്യോത്ത്


 ചായ്യോം :കെ.എസ് ടി എ ചിറ്റാരിക്കാൽ ഉപജില്ലയുടെ മുപ്പതാമത് വാർഷിക സമ്മേളനം 2021 ജനുവരി 3 ന് ജി.എച്ച് എസ് എസ് ചായ്യോത്ത് നടക്കും.

സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.രാഘവൻ ഉദ്ഘാടനം ചെയ്യും. മതനിരപേക്ഷ വികസിത കേരളം , കരുത്താകുന്ന ജനകീയ വിദ്യാഭ്യാസം എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം . 39 യൂണിറ്റ് സമ്മേളനങ്ങളും 5 ബ്രാഞ്ച് സമ്മേളനങ്ങളും  പൂർത്തിയാക്കിയാണ് സബ് ജില്ലാ സമ്മേളനത്തിലേക്കെത്തിയത്.

No comments