Breaking News

കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റ്‌ ഹക്കിം കുന്നിലിനെ മാറ്റണമെന്ന് ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ


 തദ്ദേശ തിരഞ്ഞെടുപ്പിന് പിന്നാലെ കാസർകോട് കോൺഗ്രസിൽ പൊട്ടിത്തെറി. ഡിസിസി പ്രസിഡന്റ്‌ ഹക്കിം കുന്നിലിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് ഗ്രൂപ്പ് വ്യത്യാസമില്ലാതെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ എ.ഐ.സി.സി. ജനറൽ സെക്രട്ടറി താരിഖ് അൻവറിന് കത്തുനൽകി. കെപിസിസി സെക്രട്ടറിമാരായ പെരിയ ബാലകൃഷ്ണൻ, ബി.സുബറൈ, എം.അസൈനാർ, കെ.നീലകണ്ഠൻ എക്സിക്യൂട്ടീവ് അംഗങ്ങളായ പി.കെ.ഫൈസൽ, കെ.വി. ഗംഗാധരൻ എന്നിവരാണ് കത്ത് നൽകിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കോൺഗ്രസ്‌ ബിജെപിക്കും പിന്നിൽ നാലാം സ്ഥാനത്തുപോയി. കോൺഗ്രസിൽനിന്ന് വലിയതോതിൽ പ്രവർത്തകർ ബിജെപിയിലേക്ക് ഒഴുകുന്നു, ഇതിനെല്ലാം സംഘടനാപരമായ വീഴ്ചയാണ് കാരണമെന്ന് കത്തിൽ പറയുന്നു. ലോക്സഭ തിരഞ്ഞെടുപ്പിൽ നാൽപതിനായിരത്തിലേറെ വോട്ടിനു കോൺഗ്രസ് ജയിച്ച ജില്ലയിൽ പാർട്ടിയുടെ നില പരുങ്ങലിൽ ആണ്. എത്രയും പെട്ടെന്ന് പുതിയ ഡിസിസി അധ്യക്ഷനെ നിയമിക്കണമെന്നാണ് ആവശ്യം.

No comments