Breaking News

ഈസ്റ്റ്‌ എളേരിയിൽ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ് നാളെ ഭരണ ചക്രം ആരു നേടും


 ..


ചിറ്റാരിക്കാല്‍: ഈസ്റ്റ്‌ എളേരിയുടെ ഒന്നാമൻ ആരെന്ന് നാളെ അറിയാം.
രാവിലെ 11 മണിക്ക് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പും ഉച്ചക്ക് രണ്ടു മണിക്ക് വൈസ് പ്രസിഡന്റ്‌ തിരഞ്ഞെടുപ്പും നടക്കും. യുഡിഎഫ് 7, ഡിഡിഎഫ് 7, എൽഡിഎഫ് 2 എന്നിങ്ങനെയാണ് ഈസ്റ്റ്‌ എളേരിയിലെ കക്ഷിനില. അതുകൊണ്ട് തന്നെ എൽഡിഎഫിന്റെ തീരുമാനം നിർണായകമാണ്.


എന്നാൽ ഭരണം പിടിക്കാൻ യുഡിഎഫ് വലിയ ചരടുവലികളാണ് നടത്തുന്നത്. പതിനാറാം വാർഡിൽ നിന്നും വിജയിച്ച അഡ്വ. ജോസഫ് മുത്തോലിയാവും യുഡിഎഫിന്റെ പ്രസിഡന്റ്‌ സ്ഥാനാർഥി.


എന്നാൽ എൽഡിഎഫ്
പിന്തുണയോടെ പഞ്ചായത്ത്‌ ഭരണം നിലനിർത്താൻ കഴിയുമെന്ന ഉറപ്പിലാണ് ഡിഡിഎഫ്. ഈസ്റ്റ്‌ എളേരിയുടെ വികസന തുടർച്ചയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതിനായി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും ഡിഡിഎഫ് നേതൃത്വം പറഞ്ഞു.


അതേസമയം രണ്ടു സീറ്റുമായി പഞ്ചായത്തിൽ നിർണായക ശക്തിയായ എൽഡിഎഫ് പുറത്ത് നിന്ന് പിന്തുണയ്ക്കാനാണ് സാധ്യത. വൈസ് പ്രസിഡന്റ്‌ സ്ഥാനം വരെ കിട്ടിയേക്കാമെങ്കിലും തത്കാലം അത് സ്വീകരിക്കേണ്ടെന്ന നിലപാടിലാണ് സിപിഐഎം.


എൽഡിഎഫ് വൈസ് പ്രസിഡന്റ്‌ സ്ഥാനം ഏറ്റെടുത്തില്ലെങ്കിൽ ഡിഡിഎഫിലെ മുതിർന്ന അംഗം ഫിലോമിന ജോണി ആക്കാട്ട് ആവും വൈസ് പ്രസിഡന്റ്.

No comments