പാചകവാതക വില വീണ്ടും കൂട്ടി; രണ്ടാഴ്ചയ്ക്കിടെ പാചകവാതകത്തിന് കൂടിയത് 100 രൂപ
കോവിഡ് കാലത്ത് ഇരുട്ടടിയായി പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. ഗാർഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 50 രൂപ വര്‍ധിച്ച് 701 രൂപയായി. വാണിജ്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന സിലിണ്ടറുകള്‍ക്ക് 37 രൂപ വര്‍ധിച്ച് 1330 രൂപയായി. പുതുക്കിയ വില ഇന്നുമുതല്‍ നിലവില്‍ വന്നു. ഒരു മാസത്തിനിടെ രണ്ടാം തവണയാണ് വില വര്‍ധിപ്പിക്കുന്നത്.

No comments