Breaking News

രാജ്യത്ത് പാചക വാതക സിലിണ്ടർ വില കൂട്ടി


കൊവിഡ് പ്രതിസന്ധി മൂലം രാജ്യത്തെ ജനങ്ങള്‍ വലയുന്നതിനിടെ ഇരുട്ടടിയാ പാചക വാതക സിലിണ്ടറിന് വില വര്‍ധിപ്പിച്ച് കേന്ദ്രം. ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് കൂട്ടിയത്. 651 രൂപയാണ് പുതിയ വില. കഴിഞ്ഞ ജുലൈയിലായിരുന്നു അവസാനമായി ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടര്‍ വില വര്‍ധിപ്പിച്ചത്. ഗാര്‍ഹിക സിലിണ്ടര്‍ കൂടാതെ വാണിജ്യ സിലിണ്ടറിന് 62 രൂപയും ഇപ്പോള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം രാജ്യത്ത് ശക്തിപ്പെടുകയാണ്. ഇതിനിടെയാണ് ഇപ്പോള്‍ പാചക വാതക സിലിണ്ടര്‍ വിലയും കൂട്ടിയിരിക്കുന്നത്.

No comments