ജില്ലാ പഞ്ചായത്ത് ചിറ്റാരിക്കാൽ ഡിവിഷനിൽ ഇത്തവണ പോരാട്ടം കനക്കും യുവജനങ്ങളുടെ കരുത്തുമായ് ജോമോൻ ജോസ് പ്രചരണത്തിൽ മുന്നിൽ
വെള്ളരിക്കുണ്ട്: വിമത കോണ്‍ഗ്രസ് ഗ്രൂപ്പായ ജനാധിപത്യ വികസന മുന്നണിയുടെ (ഡി.ഡി.എഫ്) സാന്നിധ്യം കൊണ്ട് ശ്രദ്ധയാകര്‍ഷിച്ച ഡിവിഷനാണ് ചിറ്റാരിക്കാല്‍. ഈസ്റ്റ് എളേരി പഞ്ചായത്തിൻ്റെ ഭരണം തന്നെ എൽ.ഡി.എഫ് പിന്തുണയ്ക്കുന്ന ഡി.ഡി.എഫിൻ്റെ നിയന്ത്രണത്തിലാണ്. കഴിഞ്ഞ തവണ ചിറ്റാരിക്കാല്‍ ഡിവിഷനിലെ വിജയം കോണ്‍ഗ്രസിൻ്റെ മാനം കാത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ശാന്തമ്മ ഫിലിപ്പ് 20,007 വോട്ടും എല്‍.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥി ഷേര്‍ളി സെബാസ്റ്റ്യന്‍ 19,803 വോട്ടുമാണ് നേടിയത്. ശാന്തമ്മ ഫിലിപ്പിന് ലഭിച്ച ഭൂരിപക്ഷം 204. ബി.ജെ.പിയുടെ ശോഭ ചന്ദ്രന് 2,575 വോട്ട് ലഭിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന്‍ ജോസാണ് ഇത്തവണ ജില്ലാ പഞ്ചായത്ത് യു.ഡി.എഫ് സ്ഥാനാര്‍ഥി.
ക്രിസ്തീയ സംഘടനകളുമായുള്ള ബന്ധവും സംഘടന അനുഭവങ്ങളും യുവജനങ്ങളുമായുള്ള ബന്ധവും ജോമോൻ്റെ കൈമുതലാണ്. മിഷന്‍ ലീഗ്, കെ.സി.വൈ.എം എന്നിവയുടെ നേതൃനിരയിലുള്ള ജോമോന്‍ മികച്ച പ്രാസംഗികനും സംഘാടകനുമായാണ് അറിയപ്പെടുന്നത്. കെ.എസ്.യു പ്രസ്ഥാനത്തിലൂടെ കടന്നു വന്ന് ജില്ലാ പ്രസിഡണ്ട് സെക്രട്ടറി ഭാരവാഹിത്വങ്ങൾ നിറവേറ്റി നിലവിൽ യൂത്ത് കോൺകോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പദം അലങ്കരിക്കുന്ന ജോമോന് യുവത്വത്തിൻ്റെ പിന്തുണ പിൻബലമായുണ്ട്.
നിരവധി കാരുണ്യ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിയിട്ടുള്ള ഈ 31കാരന്‍ കോവിഡ്കാല പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു. മലയോരത്തിൻ്റെ സ്പന്ദനമറിയാവുന്ന ജോമോനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ ഡി.ഡി.എഫിൻ്റെ തട്ടകം തകര്‍ക്കുകയെന്നതാണ് യു.ഡി.എഫ് ലക്ഷ്യം.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനും അഭിഭാഷകനുമായ അഡ്വ.പി. വേണുഗോപാലാണ് ഡി.ഡി.എഫ് സ്ഥാനാര്‍ഥി. യൂത്ത് കോണ്‍ഗ്രസ് എളേരി ബ്ലോക്ക് പ്രസിഡന്‍റായിരുന്നു. 2000ത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പരപ്പ ഡിവിഷനില്‍ സി.പി.ഐ സ്ഥാനാര്‍ഥിയോട് 16 വോട്ടിന് പരാജയപ്പെട്ടു.
2015ല്‍ ഡി.ഡി.എഫില്‍ ചേര്‍ന്ന ഇദ്ദേഹം കോട്ടമല ബ്ലോക്ക് ഡിവിഷനില്‍ വിജയിച്ചാണ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായത്.
ബി.ജെ.പിയുടെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസിന് നല്‍കിയ സീറ്റില്‍ പാര്‍ട്ടി ജില്ല വൈസ് പ്രസിഡന്‍റ് കുഞ്ഞികൃഷ്ണന്‍ കപ്പണക്കാലാണ് സ്ഥാനാര്‍ഥി. യു.ഡി.എഫ് അവഗണനയില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിലെ ജയിംസ് എം.മാരൂര്‍ ഇവിടെ സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. വെസ്റ്റ് എളേരി പഞ്ചായത്തിലെ ആകെയുള്ള 18ഉം ഈസ്റ്റ് എളേരി പഞ്ചായത്തിലെ ആകെയുള്ള 16ഉം ബളാല്‍ പഞ്ചായത്തിലെ അഞ്ചുമുതല്‍ 13 വരെയുള്ള ഒമ്പതും ഉള്‍പ്പെടെ 42 വാര്‍ഡുകള്‍ ചേര്‍ന്നതാണ് ചിറ്റാരിക്കാല്‍ ഡിവിഷന്‍
No comments