Breaking News

വെസ്റ്റ്എളേരിയിൽ സഹോദര ഭാര്യമാർ നേർക്കുനേർ



വെള്ളരിക്കുണ്ട്:സഹോദരൻമാരുടെ ഭാര്യമാർ തമ്മിലുള്ള നേർക്കുനേർ പോരാട്ടത്തിലൂടെ ശ്രദ്ധേയമാവുകയാണ് മണ്ഡപം വാർഡ്. വെസ്റ്റ് എളേരി പഞ്ചായത്തിലെ പട്ടികവർഗ വനിത സംഭരണ വാർഡായ 14 ൽ ആണ് ഈ കൗതുകകരമായ മത്സരം. എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന ശാന്ത ചന്ദ്രനും, യുഡിഎഫ് സ്ഥാനാർഥി ഗിരിജ മോഹനനും ആണ് ഒരേകുടുംബത്തിൽ നിന്ന് പോരിനിറങ്ങിയത്. മണ്ണാട്ടിക്കവല കോളനിയിലെ പേരേതനായ ചോനാടൻ പുരുഷോത്തമന്റെ മക്കളായ ചന്ദ്രന്റെയും, മോഹനന്റെയും ഭാര്യമാരാണ് ഇരുവരും. എൽഡിഎഫ് ജനപ്രീയയായ ശാന്ത ചന്ദ്രനെ സ്ഥാനാർഥിയാക്കിയതോടെ യുഡിഎഫ് അവർ ആദ്യം പ്രഖ്യാപിച്ച സ്ഥാനാർഥിയെ പിൻവലിച്ചാണ് ഇവരുടെ ഭർതൃസഹോദരന്റെ ഭാര്യയെ രംഗത്തിറക്കിയത്. നേരിട്ടാണ് മത്സരം. മുൻകാലങ്ങളിൽ ബിജെപി സ്ഥാനാർഥികൾ ഉണ്ടാകാറുണ്ട് എങ്കിലും ഇത്തവണ ഇല്ല. കഴിഞ്ഞ തവണ കേരള കോൺഗ്രസ് വിജയിച്ച സീറ്റാണ് എൽഡിഎഫ് പക്ഷത്ത് എത്തിക്കാൻ ശാന്ത ചന്ദ്രനെ രംഗത്തിറക്കി എൽഡിഎഫ് പ്രവർത്തിക്കുന്നത്. യുഡിഎഫ് ആകട്ടെ മുന്നണിയിലുള്ള കേരള കോൺഗ്രസിനെ പരിഗണിച്ചിട്ടുമില്ല. മികച്ച പാട്ടുകാരിയും, തൊഴിലുറപ്പ് തൊഴിലാളിയായും, അങ്കണവാടി വർക്കറായും, കുടുംബശ്രീ പ്രവർത്തകയായും , പഞ്ചായത്തിലെ ഹരിതകർമ്മ സേന വളണ്ടിയറായും നാട്ടുകാർക്ക് സുപരിചിതയാണ് ശാന്ത ചന്ദ്രൻ. ഏതായാലും കന്നിയങ്കത്തിലെ ഈ സഹോദരിമാരുടെ നേർക്ക് നേർ പോരാട്ടം വോട്ടർമാരിലും കൗതുകമായിട്ടുണ്ട്.

No comments