Breaking News

തിരഞ്ഞെടുപ്പ് ഡ്യൂട്ടി; വാഹന ഉടമകൾക്കും ഡ്രൈവർമാർക്കും മോട്ടോർ വാഹന വകുപ്പിന്റെ അഭിനന്ദനം


വെള്ളരിക്കുണ്ട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പരപ്പ ബ്ലോക്കിൽ 43 ബസുകൾ ഉൾപെടെ 190 ഓളം വാഹനങ്ങളാണ് പോളിംഗ് ഉദ്യോഗസ്ഥർക്കും, സ്പെഷ്യൽ ഓഫീസർമാർക്കും,പോലീസ് ഓഫീസർമാർക്കുമായി ആവശ്യമുണ്ടായിരുന്നത്. കോ വിഡിൻ്റെ പശ്ചാത്തലത്തിൽ മലയോര മേഖലയായിരുന്നിട്ടുപോലും ഇത്രയും വാഹനങ്ങൾ വെള്ളരിക്കുണ്ട് താലൂക്കിൽ നിന്ന് തന്നെ സംഘടിപ്പിക്കാൻ കഴിഞ്ഞതിൽ വകുപ്പിന് ഏറെ സന്തോഷമുണ്ട്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം വിജയൻ്റെ നേതൃത്വത്തിൽ എ.എം വി ഐമാരായ ദിനേശൻ കുറ്റിക്കോൽ, സബിൻ കെ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത്. യാതൊരു വിധ പ്രശ്നങ്ങളുമില്ലാതെ ജനാധിപത്യത്തിൻ്റെ ഈ മഹത്തായ മുഹൂർത്തത്തിനായി സഹകരിച്ച മുഴുവൻ വാഹന ഉടമകളേയും, ഡ്രൈവർമാരേയും, ബസ് ഉടമകളുടെയും, ഡ്രൈവർമാരുടെയും സംഘടന യുടെ പ്രവർത്തകരെയും അഭിനന്ദിക്കുന്നതായി വെള്ളരിക്കുണ്ട് ജോ: ആർടിഒ ശ്രീമതി കെ.ഉഷ അറിയിച്ചു.

No comments