നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു
കേന്ദ്ര സര്‍ക്കാറിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം കൂടുതല്‍ ശക്തമാകുന്നു. നിയമം പിന്‍വലിക്കാതെ പിന്നോട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. ദേശീയ പാതകളിലെ ഉപരോധം തുടരുകയാണ്. കര്‍ഷക സമരത്തോടുള്ള പ്രധാന മന്ത്രിയുടെ നിലപാടിനോട് കര്‍ഷകര്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. കര്‍ഷക സംഘടനകളുമായി ചര്‍ച്ച തുടരാനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം.
സമരം ശക്തിപ്പെടുന്നതിനിടെ, ഇന്നലെ രാത്രി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറുമായി കൂടിക്കാഴ്ച നടത്തി. ഹരിയാനയില്‍ നിന്നുള്ള ബി ജെ പി നേതാവ് ചൗധരി ബിജേന്ദ്ര സിംഗ് കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചതിനെ പിന്തുടര്‍ന്നാണ് ഹരിയാന മുഖ്യമന്ത്രി കേന്ദ്ര മന്ത്രിയെ കണ്ടത്. മൂന്നു ദിവസത്തിനകം കര്‍ഷകരുമായി വീണ്ടും കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ച നടത്തുമെന്ന് കൂടിക്കാഴ്ചക്കു ശേഷം ഖട്ടര്‍ പറഞ്ഞു.
No comments