Breaking News

പാഴ് വസ്തുക്കളിലും കടലാസുകളിൽ കമനീയ രൂപം തീർക്കുകയാണ് മണ്ണാട്ടിക്കവലയിലെ അനഘ, അതുല്യ, അഖിൽ എന്നീ മിടുക്കർ


വെള്ളരിക്കുണ്ട്: പാഴ് വസ്തുക്കളിലും കടലാസുകളിലുമെല്ലാം കമനീയ രൂപങ്ങൾ ഒരുക്കി പഠനത്തിൻറെ ഇടവേളകളിൽ ആനന്ദം കണ്ടെത്തുകയാണ് വെസ്റ്റ് എളേരി പഞ്ചായത്തിലെ മണ്ണാട്ടികവലയിലെ സഹോദരങ്ങൾ. 

നിയുക്ത  പഞ്ചായത്ത് പ്രസിഡൻറ് ഗിരിജ മോഹനൻ്റെ മക്കളായ അനഘ, അതുല്യ, അഖിൽ എന്നിവരാണ് ബോട്ടിൽ ആർട്ട്, പേപ്പർ ക്രാഫ്റ്റ്, ചിത്രരചന എന്നിവയിലൂടെ ശ്രദ്ധേയനാവുന്നത്. മണാട്ടികവല പട്ടികവർഗ കോളനിയിലെ മോഹനനെയും ഗിരിജയുടെ മക്കളായ ഇവരിൽ അനഘയും അതുല്യയും ഇരട്ടകളാണ്. ഭീമനടി വനിതാ ഐടിഐയിൽ DTP കോഴ്സ് ചെയ്യുകയാണ് ഇവർ. അഖിൽ മണ്ഡപം സെൻറ് ജോസഫ് യു പി സ്കൂളിൽ ആറാം ക്ലാസ് വിദ്യാർഥിയാണ്. അച്ഛനും അമ്മയും കൂലിപ്പണിക്ക് പോകുമ്പോഴാണ് 

വീട്ടിൽ വച്ച് പഠനത്തിൻറെ ഇടവേളകൾ ഇവർ കരകൗശല വസ്തുക്കൾ നിർമ്മിക്കാനായി കണ്ടെത്തുന്നത്.

ഇവയുണ്ടാക്കാൻ പഠിച്ചത് യൂട്യൂബിലൂടെ ആണെന്ന് അനഘ പറയുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ അമ്മ മത്സരിക്കുകയും വിജയിക്കുകയും തുടർന്ന് വെസ്റ്റ് എളേരി പഞ്ചായത്തിൻറെ അധ്യക്ഷ പഥത്തിലേക്ക് നടന്നുകയറാൻ ഒരുങ്ങുമ്പോഴുമെല്ലാം ഈ കുട്ടികൾക്ക് ഭാവ വ്യത്യാസമൊന്നും ഇല്ല. പാഴ് വസ്തുക്കളിൽ  പുതിയ കണ്ടെത്തലുകൾ ക്കായി നിരീക്ഷണം തുടരുകയാണ് ഇവർ

No comments