Breaking News

കർഷക സമരം ശക്തമായിരിക്കെ പ്രധാനമന്ത്രി ഗുരുദ്വാരയിൽ; പ്രാർത്ഥിക്കാനെത്തിയത് ഡൽഹിയിലെ റകാബ് ഗഞ്ച് സാഹിബ് ഗുരുദ്വാരയിൽ




ചരിത്രപ്രാധാന്യമുള്ള റകാബ് ഗഞ്ച് സാഹിബിൽ ഗുരു തേജ് ബഹദൂറിന്‍റെ ജന്മവാർഷികത്തോടനുബന്ധിച്ച് ആദരവ് അർപ്പിക്കാനെത്തിയതായിരുന്നു പ്രധാനമന്ത്രി. ഗുരുദ്വാരയിൽ പ്രാർത്ഥിച്ചതായി പ്രധാനമന്ത്രി പിന്നീട് ട്വീറ്റ് ചെയ്തു. 

സിഖ് മതത്തിലെ 10 ഗുരുക്കന്മാരിൽ ഒമ്പതാമനായിരുന്നു ഗുരു തേജ് ബഹദൂർ. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെപ്പോലെ താനും ഗുരു തേജ് ബഹാദൂറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഡൽഹി അതിർത്തിയിൽകർഷക പ്രതിഷേധം ശക്തമായിരിക്കെയാണ് രാജ്യതലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട ഗുരുദ്വാരയിൽ പ്രധാനമന്ത്രി സന്ദർശനം നടത്തിയത്. കർഷക സമരത്തിൽ പങ്കെടുക്കുന്ന ഭൂരിപക്ഷം ആളുകളും പഞ്ചാബിൽ നിന്നുള്ളവരാണ്.

കേന്ദ്രസർക്കാർ കൊണ്ടുവന്ന കാർഷിക നിയമങ്ങൾക്ക് എതിരായ സമരം 25ാം ദിവസത്തിലേക്ക് കടന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഗുരുദ്വാര സന്ദർശനം. നിയമം പിൻവലിക്കില്ലെന്ന് പ്രധാനമന്ത്രി നേരത്തെ ആവർത്തിച്ചിരുന്നു.

No comments