ഫ്ലവേഴ്സ് ഫാമിലി ക്ലബ്ബ്, പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി ,അമ്പലത്തറ പോലീസ് എന്നിവരുടെ സംയുക്ത സഹകരണത്തോടെ കോവിഡ് ബാധിതർക്ക് അവശ്യ സാധനങ്ങൾ എത്തിച്ച് നൽകി
വെള്ളരിക്കുണ്ട്: കോവിഡ് ബാധിതരായ അന്തേവാസികൾക്ക് അവശ്യസാധനങ്ങൾ എത്തിച്ചു നൽകി. ഫ്ളവേഴ്സ് ഫാമിലി ക്ലബ് ,നർക്കിലക്കാട് പ്രതീക്ഷ ചാരിറ്റബിൾ സൊസൈറ്റി ,അമ്പലത്തറ പോലീസ് എന്നിവരുടെ സഹകരണത്തോടെയാണ് എത്തിച്ചു നൽകിയത്. ഫ്ളവേഴ്സ് ഫാമിലി ക്ലബ്ബ് ചീഫ് കോ-ഓർഡിനേറ്റർ സുധി നർക്കിലക്കാട് ,ദാമോദരൻ ഇൻസ്പെക്ടർ ഓഫ് പോലീസ് അമ്പലത്തറ ,എഫ്എഫ്സി ഹോസ്ദുർഗ്ഗ് താലൂക്ക് കോർഡിനേറ്റർ രജീഷ് അമ്പലത്തറ ,ധനരാജ് ബേഡകം എഫ് എഫ് സി ,വിൻസെന്റ് മാത്യു (പ്രതീക്ഷ ), ജയരാജൻ (പി. എസ്) അമ്പലത്തറ എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാതൃകാപരമായ പ്രവർത്തനം.
No comments