കിനാനൂർ കരിന്തളം പഞ്ചായത്ത് കമ്മാടം വാർഡിൽ ഇത്തവണ അഭിമാന പോരാട്ടം
എൽ.ഡി.എഫ് സിറ്റിംഗ് സീറ്റായ കമ്മാടത്ത് ഇത്തവണ സീറ്റ് നിലനിർത്താൻ ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത് ജനകീയനായ സ്ഥാനാർത്ഥി സി.എച്ച് അബ്ദുൾ നാസറിനെയാണ്. എന്നാൽ ഒരിക്കൽ നഷ്ടപ്പെട്ട സീറ്റ് തിരിച്ച് പിടിക്കാൻ യുഡിഎഫ് ഇറക്കിയിട്ടുള്ളത് യു.വി മുഹമ്മദ് കുഞ്ഞിയെ ആണ്.
ബി.ജെ.പിയും ഇത്തവണ കമ്മാടം വാർഡിൽ സ്ഥാനാർത്ഥിയെ നിർത്തിയിട്ടുണ്ട്. വിപിൻ ദേവാണ് ജനവിധി തേടുന്നത്.
ബിരിക്കുളം ബാങ്ക് പ്രസിഡണ്ട്, കർഷക സംഘം, പ്രവാസി സംഘം എന്നീ സംഘടനകളിലെ നേതൃസ്ഥാനം വഹിച്ച നാട്ടുകാരുടെ പ്രിയപ്പെട്ട സി.എച്ച് പാർട്ടി പരപ്പ ലോക്കൽ കമ്മറ്റിയംഗം, പരപ്പ ബ്രാഞ്ച് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചതിൻ്റെ കരുത്തുമായാണ് ഇത്തവണ ജനവിധി തേടുന്നത്. നാട്ടിലെ ഏത് കാര്യത്തിനും ഏത് സമയത്തും സജീവ സാന്നിധ്യമാണ് സി.എച്ച്. വിജയം ഉറപ്പിച്ച പ്രചരണമാണ് പ്രവർത്തകരുടെ ആത്മവിശ്വാസത്തിലൂടെ തെളിയുന്നത്.
എം.എസ്.എഫിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച് യൂത്ത് ലീഗിൻ്റെ നേതൃനിരയിലൂടെ വന്ന് യു.ഡി.എഫ് പഞ്ചായത്ത് കമ്മറ്റി ചെയർമാൻ സ്ഥാനം വരെ അലങ്കരിച്ച് ഇപ്പോൾ മുസ്ലീംലീഗ് പഞ്ചായത്ത് കമ്മറ്റി ജനറൽ സെക്രട്ടറി, മണ്ഡലം വർക്കിംഗ് കമ്മറ്റിയംഗം, ജില്ലാ കൗൺസിൽ അംഗം എന്നീ ചുമതലകൾ വഹിക്കുന്ന യു.വി മുഹമ്മദ് കുഞ്ഞി പരപ്പയുടെ സാമൂഹിക സാംസ്ക്കാരിക കായിക രംഗങ്ങളിൽ നിറസാന്നിധ്യമാണ്.

No comments