കാഞ്ഞങ്ങാട് പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണം
കാഞ്ഞങ്ങാട് നഗരസഭാ പരിധിയിൽ പുതുവത്സരാ ഘോഷത്തിൻ്റെ മറവിലുള്ള കൂട്ടം ചേരലിനും ബൈക്ക് റൈസിനും കർശന നിയന്ത്രണ മേർപ്പെടുത്തിയതായി നഗരസഭാ ചെയർപേഴ്സൺ കെ.വി സുജാത അറിയിച്ചു. പടക്കങ്ങൾ പൊട്ടിക്കുന്നതും ശബ്ദ- വാദ്യ ഉപകരണങ്ങളോടെ യുള്ള ഘോഷയാത്രയും ഒഴിവാക്കേണ്ടതാണ്. കോവിഡ് മാനദണ്ഡം കർശനമായി പാലിക്കണമെന്നും, സാമൂഹ്യ അകലം പാലിച്ച് മാത്രമേ ഭക്ഷണശാലകൾ പ്രവർത്തിക്കുവാൻ പാടുള്ളുവെന്നും നഗരസഭ ചെയർപേഴ്സൺ അറിയിച്ചു.
No comments