Breaking News

വ്യാജ എഞ്ചിൻനമ്പറും നമ്പർ പ്ലേറ്റും ഉപയോഗിച്ച് സർവ്വീസ് നടത്തിയ ഓട്ടോറിക്ഷ കാഞ്ഞങ്ങാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു




കാഞ്ഞങ്ങാട്: വ്യാജ എഞ്ചിൻ നമ്പറും ചേസിസ് നമ്പറും പ്രാദേശികമായി
കൊത്തിയുണ്ടാക്കി വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് സർവ്വീസ് നടത്തിയ സ്വകാര്യ ഓട്ടോറിക്ഷ കാഞ്ഞങ്ങാട് ജോയിൻറ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസറുടെ നേതൃത്വത്തിൽ പിടിച്ചെടുത്തു.

കാസർഗോഡ് വിജിലൻസ് ഡി വൈ എസ് പി ഡോ.വി.ബാലകൃഷ്ണന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വാഹനം പരിശോധനയ്ക്ക് വിധേയമാക്കി
പിടിച്ചെടുത്തത്. കാഞ്ഞങ്ങാട് ജോയിന്റ് ആർ ടി ഓഫീസറുടെ നിർദ്ദേശപ്രകാരം അസിൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർ പ്രദീപ് കുമാർ സി.എ ആണ് കെ.എൽ 60 519 എന്ന
നമ്പർ പ്രദർശിപ്പിച്ച് ഓടിയ വാഹനം കസ്റ്റുഡിയിൽ എടുത്തത്. ഇത്തരത്തിൽ വ്യാജമായ എഞ്ചിൻ നമ്പറും ചേസിസ് നമ്പറും പ്രാദേശികമായി കൊത്തി കൊടുക്കുന്ന ഒരു സംഘം ഇതിൻറ
പിറകിൽ പ്രവർത്തിക്കുന്നു എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ

കാഞ്ഞങ്ങാട് ജോയിന്റ് ആർ ടി ഓ , കാഞ്ഞങ്ങാട് ഡി വൈ എസ് പി ക്ക് രേഖാമൂലം പരാതി സമർപ്പിച്ചു. ഇത്തരം വാഹനങ്ങൾ കണ്ടെത്താനുള്ള ഊർജ്ജിതമായ അന്വേഷണങ്ങൾ തുടർന്നും
നടത്തുമെന്ന് കാഞ്ഞങ്ങാട് ജോയിന്റ് ആർ ടി ഓഫീസർ എച്ച്.എസ്സ്.ചഗ്ല അറിയിച്ചു.

No comments