എഫ്സി കേരളയ്ക്ക് ബൂട്ടുകെട്ടാൻ തൃക്കരിപ്പൂരിലെ നാസിം സക്കറിയയും
ചെറുവത്തൂർ:കാൽപന്ത് കളിയിലെ നാടിന്റെ പെരുമായുമായി നാസിം സക്കറിയ എഫ്സി കേരളയിലേക്ക്. അണ്ടർ -13 ടീമിലേക്കാണ് ചന്തേരയിലെ ഈ കൊച്ചുമിടുക്കൻ തെരഞ്ഞെടുക്കപ്പെട്ടത്. ഉദിനൂർ ഗവ. ഹയർസെക്കന്ററി സ്കൂളിലെ എട്ടാം തരം വിദ്യാർത്ഥിയാണ് നാസിം. ചന്തേരയിലെ വ്യാപാരിയായ സക്കറിയയുടെയും സിഎച്ച് നിഷാനയുടെയും മകനാണ് നാസിം. കൂരാംകുണ്ടിലെ ആദ്യകാല റേഷൻ വ്യാപാരിയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന പരേതനായ കുഞ്ഞബ്ദുള്ളയുടെ മകളുടെ മകനാണ് നാസിം
No comments