കർഷക സ്വരാജ് സായാഹ്ന സത്യാഗ്രഹത്തിന് വെള്ളരിക്കുണ്ടിൽ തുടക്കമായി.
ദേശീയ കർഷക പ്രക്ഷോഭത്തെ പിന്തുണച്ചുകൊണ്ടു വെളളരിക്കുണ്ടിൽ കർഷക ഐക്യവേദി അനിശ്ചിതകാല കർഷക സ്വരാജ് സായാഹ്ന സത്യാഗ്രഹത്തിന് തുടക്കം കുറിച്ചു. പ്രമുഖ പൗരാവകാശ പ്രവർത്തകൻ അമ്പലത്തറ കുഞ്ഞുകൃഷ്ണൻ സത്യാഗ്രഹം ഉൽഘാടനം ചെയ്തു. ബേബി ചെമ്പരത്തി അദ്ധ്യക്ഷത വഹിച്ചു. കെ.പി.സഹദേവൻ, മാത്യൂസ് വലിയ വീട്ടിൽ എന്നിവർ സംസാരിച്ചു. ജിമ്മി ഇടപ്പാടി സ്വാഗതവും സണ്ണി പൈകട കൃതജ്ഞതയും പറഞ്ഞു. സത്യാഗ്രഹത്തിന് മുമ്പു് ടൗൺ ചുറ്റി പ്രകടനവും നടന്നു. കോർപ്പറേറ്റ് രാജിനെ ചെറുക്കാൻ കർഷകരും തൊഴിലാളി ക ളും ചെറുകിട വ്യാപാരി വ്യവസായികളും ഒന്നിക്കുക എന്ന മുദ്രാവാക്യമാണ് കർഷക സ്വരാജ് സത്യാഗ്രഹം മുന്നോട്ടുവയ്ക്കുന്നത്.എല്ലാ ദിവസവും വൈകിട്ട് അഞ്ചു മണിയ്ക്ക് സായാഹ്ന സത്യാഗ്രഹം ആരംഭിക്കും. സത്യാഗ്രഹത്തിൽ പങ്കെടുത്ത് ഡൽഹിയിലെ കൊടും തണുപ്പിൽ പൊരുതുന്ന കർഷകരോടു് ഐക്യദാർഡ്യം പ്രഖ്യാപിക്കാൻ മലയോര മേഖലയിലെ ജനങ്ങളും സംഘടനകളും മുന്നോട്ടു വരണമെന്ന് കർഷക ഐക്യവേദി അഭ്യർത്ഥിച്ചു.
No comments