കാസർഗോഡ് പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി രണ്ടു പോലീസുകാർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
കാസർഗോഡ്: എ.ആർ. ക്യാംപിൽ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി പൊലീസുകാരനും മറ്റൊരു താൽക്കാലിക ജീവനക്കാരനും പരിക്കേറ്റു. പൊട്ടാതെ ഗ്രൗണ്ടിൽ കിടന്ന ഗ്രനേഡ് പൊട്ടിയാണ് ഇരുവർക്കും പരിക്കേറ്റത് .എ.ആർ. ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറായ സുധാകരനും, ക്ലാസ്സ് ഫോർ ജീവനക്കാരനായ പവിത്രനുമാണ് പരിക്കേറ്റത് ഗുരുതരമായി പരിക്കേറ്റ സി.പി.ഒ. സുധാകരനെ കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയികഴിഞ്ഞ രണ്ടുദിവസമായി എ.ആർ. ക്യാംപിൽ പരിശീലനം നടന്നുവരികയായിരുന്നു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു
No comments