Breaking News

വെള്ളരിക്കുണ്ടിലെ ബി.ജെ.പി.സ്ഥാനാർത്ഥിയെക്കുറിച്ചുള്ള കള്ള പ്രചരണം അടിസ്ഥാനരഹിതം: ബി.ജെ.പി


വെള്ളരിക്കുണ്ട്: ബളാൽ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാർഡ് വെള്ളരിക്കുണ്ടിലെ ബി.ജെ.പി.സ്ഥാനാർത്ഥിയെ കേരളകോൺഗ്രസ് റാഞ്ചിയെന്ന തരത്തിൽ ചില മാധ്യമങ്ങളിൽ നടക്കുന്നത് അടിസ്ഥാന രഹിതമായ അപവാദ പ്രചരണമാണെന്ന് ബി.ജെ.പി.ബളാൽ പഞ്ചായത്ത് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു. പതിനാലാം വാർഡിൽ ബാലകൃഷ്ണനാണ് ബി.ജെ.പി.സ്ഥാനാർത്ഥി. അടുക്കും ചിട്ടയുമുള്ള പ്രവർത്തനമാണ് വാർഡിൽ ബി.ജെ.പി.നടത്തുന്നത് .

ജില്ലാ ഘടകം അംഗീകരിച്ച സ്ഥാനാർത്ഥി പട്ടികയനുസരിച്ചാണ് ബളാൽ പഞ്ചായത്തിലെ പതിനഞ്ചു വാർഡുകളിൽ സ്ഥാനാർത്ഥികളെ നിർത്തിയത്.മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾക്ക് ബി.ജെ.പി.യുമായി

യാതൊരു ബന്ധവുമില്ല. മറിച്ചുള്ള പ്രചരണങ്ങൾ ബി.ജെ.പി.യെ കരിവാരിത്തേക്കാൻ കച്ചകെട്ടിയിറങ്ങിയവരുടെ ദുഷ്പ്രചരണം മാത്രമാണ്. മലയോര മേഖലയിൽ ദേശീയ ജനാധിപത്യ സഖ്യവും, ബി.ജെ.പിയും ഉണ്ടാക്കിയ മുന്നേറ്റത്തിൽ അസൂയാലുക്കളായ ഇത്തരക്കാരുടെ കള്ള പ്രചരണം ജനങ്ങൾ തിരിച്ചറിയണമെന്നും, ഇത്തരം സാഹചര്യമുണ്ടാക്കിയ വരെക്കുറിച്ച് പാർട്ടി അന്വേഷിച്ച് നടപടിയെടുക്കുമെന്നും ബളാൽപഞ്ചായത്ത് കമ്മിററി പ്രസിഡന്റ് എം.കുഞ്ഞിരാമനും, ജനറൽ സെക്രട്ടറി സന്തോഷ് കണ്ണീർവാടിയും പറഞ്ഞു. പാർട്ടിക്ക് അപകീർത്തിപ്പെടുത്താൻ സാഹചര്യം ഉണ്ടാക്കിയവർക്കെതിരെ അന്വേഷിച്ച് നടപടി ഉണ്ടാകുമെന്ന് കർഷകമോർച്ച ജില്ല ജനറൽ സെക്രട്ടറി ബളാൽ കുഞ്ഞിക്കണ്ണൻ പറഞ്ഞു.

No comments