Breaking News

കർഷക പ്രക്ഷോഭം; ഡിസംബർ 8ന് നടത്തുന്ന ഭാരതബന്ദിന് ഇടതുപാർട്ടികളുടെ പിന്തുണ.കേരളത്തിൽ ബന്ദില്ല സമരം മാത്രം


ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യമെമ്പാടുമുള്ള കര്‍ഷക സംഘടനകള്‍ നടത്തുന്ന വന്‍ പ്രക്ഷോഭത്തിന്റെ ഭാഗമായി ഡിസംബര്‍ 8ന് നടത്തുന്ന ഭാരതബന്ദിന് ഇടതുപാര്‍ട്ടികള്‍ ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ചു. സിപിഐ എം, സിപിഐ, സിപിഐ (എംഎല്‍), ആര്‍എസ്പി, ഫോര്‍വേര്‍ഡ് ബ്ലോക്ക് എന്നീ പാര്‍ട്ടികള്‍ സംയുക്ത പ്രസ്താവനയിലാണ് പിന്തുണ അറിയിച്ചത്.

ഇന്ത്യന്‍ കാര്‍ഷിക മേഖലയെയും രാജ്യത്തിന്റെ ഭക്ഷ്യസുരക്ഷയെയും സംരക്ഷിക്കുന്നതിനായി നമ്മുടെ അന്നദാതാക്കള്‍ നടത്തുന്ന പോരാട്ടത്തിനെതിരെ ആര്‍എസ്എസും ബിജെപിയും നടത്തുന്ന അപകീര്‍ത്തികരമായ പ്രചാരണത്തെ ഇടതുപാര്‍ട്ടികള്‍ അപലപിച്ചു.

കാര്‍ഷിക മേഖലയെ തകള്‍ക്കുന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും വൈദ്യുതി (ഭേദഗതി) ബില്ലും റദ്ദാക്കണമെന്ന കര്‍ഷക സംഘടനകളുടെ ആവശ്യത്തേയും ഇടതുപാര്‍ട്ടികള്‍ പിന്തുണയ്ച്ചു. ഡിസംബര്‍ എട്ടിന് ഭാരത് ബന്ദ് വിജയിപ്പിക്കാന്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്ന മറ്റെല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സിപിഐ (എം എല്‍) ജനറല്‍ സെക്രട്ടറി ദീപങ്കര്‍ ഭട്ടാചാര്യ, എഐഎഫ്ബി ജനറല്‍ സെക്രട്ടറി ദേബബ്രത ബിശ്വാസ്, ആര്‍എസ്പി ജനറല്‍ സെക്രട്ടറി മനോജ് ഭട്ടാചാര്യ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

No comments