വോട്ട് ചെയ്യാനെത്തിയ ദമ്പതികളെ മര്‍ദിച്ച സംഭവം; കിഴക്കമ്പലത്ത് ഒമ്പതു പേര് അറസ്റ്റില്‍
എറണാകുളം കിഴക്കമ്പലം പഞ്ചായത്തില്‍ വോട്ടു ചെയ്യാന്‍ എത്തിയ ദമ്പതികളെ മര്‍ദിച്ച കേസില്‍ ഒമ്പതു പേരെ പോലീസ് അറസ്റ്റ് ചെയ്തു. സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഒരു സംഘം ചേര്‍ന്ന് ആക്രമിച്ചെന്ന പരാതിയിലാണ് അറസ്റ്റ്.
കുമ്മനോട് സ്വദേശികളായ തൈക്കൂട്ടത്തില്‍ അബ്ദുള്‍ അസീസ് (40), വെള്ളാരം കുടി രഞ്ജിത്ത് (29), നെടുങ്ങോട്ട് പുത്തന്‍ പുരയില്‍ ഫൈസല്‍ (39), കുഞ്ഞിത്തി വീട്ടില്‍ ജാഫര്‍ (40), കോട്ടാലിക്കുടി മുഹമ്മദാലി(42), കുത്തിത്തി ഷിഹാബ്(43), തൈലാന് വീട്ടില്‍ സിന്‍ഷാദ് (34), തെക്കേവീട്ടില്‍ സുല്‍ഫി (34), കീലേടത്ത് അന്‍സാരി (34) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറി നല്കിയ കാര്‍ഡുമായി വോട്ട് ചെയ്യുന്നതിന് എത്തിയപ്പോഴാണ് പ്രശ്നമുണ്ടായത്. വാടകയ്ക്ക് താമസിക്കുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നായിരുന്നു നിലപാട്.

No comments