മുന്നാട് പീപ്പിൾസ് കോളേജ് സോഷ്യൽ വർക്ക് വിദ്യാർത്ഥികളുടെ ക്രിസ്തുമസ് പുതുവത്സരാഘോഷം വെള്ളരിക്കുണ്ട് ഗാന്ധിഭവനിൽ നടന്നു
വെള്ളരിക്കുണ്ട്: മുന്നാട് പീപ്പിൾസ് കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് രണ്ടാം വർഷ ബിഎസ്ഡബ്ല്യു വിദ്യാർത്ഥികൾ ഫീൽഡ് വർക്കിൻ്റെ ഭാഗമായി ഗാന്ധിഭവൻ ലവ് ആൻഡ് കെയർ കുടുംബാംഗങ്ങൾക്കൊപ്പം ക്രിസ്മസ്-പുതുവത്സരം ആഘോഷിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ലളിതമായ രീതിയിലാണ് ആഘോഷ പരിപാടികൾ നടന്നത്. വാർഡ് മെമ്പർ രാധാമണി പരിപാടി ഉദ്ഘാടനം ചെയ്തു. അനൂപ് ജോയ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം അബ്ദുൽ ഖാദർ ,ഷാജൻ പൈങ്ങോട്, നന്ദകുമാർ ,ശ്രീജേഷ്, ഗാന്ധിഭവൻ സെക്രട്ടറി സണ്ണി മങ്കയം തുടങ്ങിയവർ സംസാരിച്ചു. മാനേജർ ഗംഗ ജെപി നന്ദി പറഞ്ഞു. ചടങ്ങിൽ ഗാന്ധിഭവൻ മാനേജർ ഗംഗ ജെപിയെ പൊന്നാട അണിയിച്ച് ആദരിച്ചു. മനോഹരമായ പുൽകൂട് ഒരുക്കിയും, കേയ്ക്ക് മുറിച്ച് മധുരം പങ്കുവച്ചും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചും ഉച്ച ഭക്ഷണത്തോട് കൂടി ക്രിസ്മസ് ആഘോഷ പരിപാടികൾ അവസാനിപ്പിച്ചു.
No comments