Breaking News

ദേശീയ ഗുണഭോക്തൃ ദിനത്തിൽ മുതിർന്ന റേഷൻ ഉപഭോക്താക്കളെ ആദരിച്ച് വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസ്


വെള്ളരിക്കുണ്ട്: ദേശീയ ഉപഭോക്തൃ ദിനാചരണത്തിൻ്റെ ഭാഗമായി വെള്ളരിക്കുണ്ട് താലൂക്ക് സപ്ലൈ ഓഫീസിൻ്റെ നേതൃത്വത്തിൽ മുതിർന്ന റേഷൻ ഉപഭോക്താക്കളെ ആദരിച്ചു. മങ്കയം 34-ാം നമ്പർ റേഷൻ കടയിൽ വച്ച് നടന്ന ആദരിക്കൽ ചടങ്ങ് ബളാൽ പഞ്ചായത്തംഗം രാധാമണി ഉദ്ഘാടനം ചെയ്തു. മുതിർന്ന റേഷൻ ഉപഭോക്താക്കളായ അഗസ്റ്റിൻ കെ.എ, വെള്ളച്ചി, വെളുത്തൻ എന്നിവരെ രാധാമണി പൊന്നാടയണിച്ച് ആദരിച്ചു.സണ്ണി മങ്കയം, റേഷൻ ഇൻസ്പക്ടർ സഹജൻ, പ്രമോദ് കെ.വി എന്നിവർ സംസാരിച്ചു.

No comments