Breaking News

മോട്ടോർ വാഹന വകുപ്പിന്റെ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി; ഇനി 6 ദിവസം മാത്രം

വിവിധ കാരണങ്ങളാൽ 4 വർഷത്തിൽ കൂടുതൽ കാലത്തേക്ക് നികുതി അടക്കാൻ കഴിയാതെ വന്നിട്ടുള്ള വാഹന ഉടമകൾക്ക് ഒരു സുവർണ അവസരം. 31-03-2016 ന് മുൻപ് വാഹനം ഉപയോഗമില്ലാതെയോ വിറ്റു   പോയതാണെങ്കിലും പഴയ ഉടമയുടെ പേരിൽ തന്നെ ഉടമസ്ഥാവകാശം നിലനിൽക്കുകയും വാഹനത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലാതിരിക്കുകയും ചെയ്തിട്ടുള്ളതോ മറ്റേതെങ്കിലും തരത്തിൽ നികുതി കുടിശ്ശിക വരുത്തുകയോ ചെയ്തിട്ടുള്ള വാഹന ഉടമകൾക്ക് അവരുടെ നികുതി ബാധ്യത തീർക്കുന്നത്തിനായി കേരള സർക്കാർ നടപ്പിലാക്കിയ അവസരം ഇനി 6 ദിവസം കൂടി മാത്രം.


 ട്രാൻസ്‌പോർട് വാഹനങ്ങൾക്ക് മൊത്തം കുടിശ്ശികയുടെ 30 ശതമാനവും  നോൺ ട്രാൻസ്‌പോർട് വാഹനങ്ങൾക്ക് കുടിശ്ശികയുടെ 40 ശതമാനവും മാത്രം  ഈടാക്കി ജപ്തി നടപടിയിൽ നിന്നും മറ്റ് നിയമ നടപടിയിൽ നിന്നും ഒഴിവാകാവുന്നതാണ്.


വെള്ളരിക്കുണ്ട് താലൂക്കിനുകീഴിൽ 

ഈ ഇനത്തിൽ പെടുന്ന വാഹനങ്ങളുടെ ഉടമകൾ കോവിഡ് 19 സുരക്ഷ മാനദണ്ഡനങ്ങൾ പാലിച്ചു കൊണ്ട് ആർ ടി  ഓഫീസുമായി ബന്ധപ്പെട്ട് ഈ ആനുകൂല്യം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജോയിൻറ് ആർടിഒ  അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് Visit us on mvd.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

No comments