Breaking News

ശുഭപ്രതീക്ഷയോടെ പുതുവർഷത്തിന് വരവേൽപ്പ് നൽകി ലോകം


പതിവ് ആഘോഷങ്ങളില്ലാതെ ശുഭ പ്രതീക്ഷയോടെ പുതുവർഷത്തെ വരവേറ്റ് ലോകം. പസഫിക് സമുദ്രത്തിലെ സമാവോ കിരിബാത്തി ദ്വീപുകളിലാണ് പുതുവർഷം ആദ്യമെത്തിയത്.

ആഘോഷപൂർവമായിരുന്നു ഇവിടുത്തെ വരവേൽപ്പ്. തൊട്ടു പിന്നാലെ, ന്യൂസിലാൻഡിലും 2021 എത്തി. ന്യൂസിലാൻഡിൽ കോവിഡ് നിയന്ത്രണവിധേയമായതിനാൽ പുതുവർഷാഘോഷങ്ങൾ വിലക്കുകൾ ഒന്നുമില്ലാതെ പകിട്ടോടെ നടന്നു.

കരിമരുന്ന് കലാപ്രകടനം ഉൾപ്പെടെയുള്ള കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളുമായാണ് കിരിബാത്തി ദ്വീപുകളിലും ന്യൂസിലാൻഡിലും പുതുവർഷത്തെ വരവേറ്റത്. ന്യുസിലാൻഡിന് പിന്നാസെ സമീപ ദ്വീപുകളിലും രാജ്യങ്ങളിലും പുതുവർഷമെത്തി. ന്യൂസിലാൻഡിൽ ഓക് ലൻഡിലും വെല്ലിംഗ്ടണിലുമാണ് ആദ്യം പുതുവർഷം പിറന്നത്.

ആയിരക്കണക്കിന് ആളുകളാണ് സെൻട്രൽ ഓക് ലൻഡിലെ വിക്ടോറിയ സെന്റ് വെസ്റ്റിൽ 2021നെ വരവേൽക്കാനായി എത്തിയത്. ന്യൂസിലാൻഡിനു പിന്നാലെ ഓസ്ട്രിയയിലും പിന്നെ ജപ്പാൻ, ചൈന, ഇന്ത്യ എന്നിവിടങ്ങളിലും പുതുവർഷം എത്തി. അമേരിക്കയ്ക്ക് കീഴിലുള്ള ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിലാണ് പുതുവർഷം അവസാനം എത്തുക.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആളൊഴിഞ്ഞ തെരുവുകൾ ആയിരുന്നു പുതുവർഷത്തെ വരവേറ്റതിൽ കൂടുതലും.
സിഡ്നി ഓപേറ ഹൗസിൽ ആകാശത്തേക്ക് കരിമരുന്ന കലാപ്രകടനം ഉയർന്നു പൊങ്ങിയെങ്കിലും താഴെ കാഴ്ചക്കാർ ആരുമില്ലായിരുന്നു. ബീജിംഗിലെ ടി വി ടവറിന്റെ മുകളിൽ നിന്ന് ലൈറ്റ് പ്രകാശിച്ചില്ല. പതിവുപോലെ റോമിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിലേക്ക് പുതുവർഷ പ്രാർത്ഥനകൾക്കായി ഇത്തവണ ജനക്കൂട്ടം എത്തിയില്ല.

No comments