Breaking News

വഴിയിൽ കളഞ്ഞു കിട്ടിയ പണം ഉടമസ്ഥന് തിരിച്ചേൽപ്പിച്ച് ഒടയഞ്ചാൽ റെസ്റ്റ്പോയിന്റ് ജീവനക്കാർ മാതൃകയായി


ഒടയഞ്ചാൽ: കഴിഞ്ഞ ദിവസമാണ് ഒടയഞ്ചാലിനും പടിമരുതിനും ഇടയിൽ വച്ച് റെസ്റ്റ് പോയൻ്റ് റസ്റ്റോറൻ്റിലെ ജീവനക്കാർക്ക് പന്ത്രണ്ടായിരത്തോളം രൂപ റോഡരികിൽ നിന്ന് കളഞ്ഞ് കിട്ടിയത്. ഉടനെ ജീവനക്കാർ കളഞ്ഞുകിട്ടിയ പണം രാജപുരം പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. ഇന്ന് പണം നഷ്ടപ്പെട്ടുവെന്ന പരാതിയുമായി മുഹമ്മദ് കുഞ്ഞി എന്നയാൾ  സ്റ്റേഷനിൽ എത്തുകയും പണം അദ്ദേഹത്തിൻ്റെതാണെന്ന് ഉറപ്പ് വരുത്തുകയും ചെയ്തു. അതിൻ്റെ അടിസ്ഥാനത്തിൽ പടിമരുത് റെസ്റ്റ് പോയൻ്റ് ജീവനക്കാർ രാജപുരം സ്റ്റേഷനിൽ വച്ച് സി.ഐ രഞ്ജിത്ത് രവീന്ദ്രൻ്റെ സാന്നിധ്യത്തിൽ പണം ഉടമസ്ഥന് കൈമാറി. നഷ്ടപ്പെട്ട പണം തിരികെ കിട്ടിയ സന്തോഷത്തിൽ റസ്റ്റ് പോയൻ്റ് ജീവനക്കാരോട് നന്ദി പറഞ്ഞാണ് ഉടമസ്ഥൻ തിരിച്ച് പോയത്. ഇത്തരം നന്മയുള്ള പ്രവർത്തി ചെയ്ത ജീവനക്കാരെ രാജപുരം പോലീസ് അഭിനന്ദിക്കുകയും ചെയ്തു.

No comments