Breaking News

ദേശീയ നഴ്സിങ് കമ്മീഷൻ ബില്ലിനെതിരെ സംയുക്ത സമര സമതിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി


കാസറഗോഡ് : കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന നഴ്സിങ് ബില്ല് പിൻവലിക്കണമെന്നും, ഭരണ ഘടന സ്ഥാപനങ്ങളെ നില നിർത്തണമെന്നും  ആവശ്യപ്പെട്ടുകൊണ്ട് സ്വകാര്യ, ഗവണ്മെന്റ് നേഴ്സ് മാർ പ്രതിഷേധിച്ചു. കാസറഗോഡ്  ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചും ധർണയും CITU ജില്ല പ്രസിഡണ്ട് വി പി പി മുസ്തഫ ഉൽഘാടനം ചെയ്തു..KGNA സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി ബിന്ദു മോൾ അധ്യക്ഷത വഹിച്ചു.INA ദേശീയ സെക്രട്ടറി ഡാർലിൻ ജോർജ് കടവൻ  ,KGSNA ജില്ല സെക്രട്ടറി വിഷ്ണു വിജയൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിച്ചു.

KGNA ജില്ലാ സെക്രട്ടറി പി വി അനീഷ് സ്വാഗതം പറഞ്ഞു..KGNA ജില്ലാ കമ്മറ്റി അംഗം പി വി പവിത്രൻ നന്ദി അർപ്പിച്ചു സംസാരിച്ചു.

No comments