Breaking News

സമരവും വാർത്തയും അധികാരികളിലേക്കെത്തി; പരപ്പ കുപ്പമാട് വീട്ടിയോടി റോഡ് ടാറിംഗ് പ്രവർത്തി പുനരാരംഭിച്ചു


പരപ്പ: നാൽപ്പത് വർഷത്തെ നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമം കുപ്പമാട്
വികസന സമിതിയുടെ  പ്രധാന ആവശ്യമായിരുന്ന  റോഡ്  ടാറിങ് പ്രവർത്തി  പുനരാരംഭിച്ചു. 
ടാറിംഗ് പ്രവർത്തി മുടങ്ങിയതിൽ പ്രതിഷേധിച്ച് ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ നേരത്തെ വോട്ട് ബഹിഷ്ക്കരണം പ്രഖ്യാപിച്ചിരുന്നു.

ഇതുവരെ ടാറിങ്ങിന്റെ  പകുതിയിലേറെ പ്രവർത്തി തീർന്നത് കൊണ്ടും ബാക്കി ഭാഗവും പൂർത്തീകരിച്ചു  തരും എന്ന ഉറപ്പു  ലഭിച്ചതിനാലും വോട്ട് ബഹിഷ്ക്കരണത്തിൽ നിന്നും പിന്മാറുകയാണെന്ന് സമരസമതിക്കാർ മലയോരം ഫ്ലാഷിനോട് പറഞ്ഞു.
റോഡിന്റെ  ശോചനീയാവസ്ഥ വാർത്തയിലൂടെ അധികാരികളിൽ  എത്തിക്കാൻ സഹായിച്ച മലയോരം ഫ്ലാഷിനുള്ള പ്രത്യേക നന്ദിയും വികസന സമിതി ഭാരവാഹികൾ അറിയിച്ചു.

No comments