പെരിയ ഇരട്ടക്കൊല; സി.ബി.ഐ. വീണ്ടും കാസര്‍കോട്ടേക്ക്
കാഞ്ഞങ്ങാട്: പെരിയ കല്ല്യോട്ടെ യൂത്ത്കോൺഗ്രസ് പ്രവർത്തകരായ ശരത്ലാൽ, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസന്വേഷിക്കാൻ സി.ബി.ഐ. വീണ്ടുമെത്തുന്നു. സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തിൽ നാലോ അഞ്ചോ ദിവസത്തിനുള്ളിൽ സി.ബി.ഐ. ഉദ്യോഗസ്ഥർ അന്വേഷണം തുടങ്ങും. സി.ബി.ഐ.യുടെ തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണച്ചുമതല. ഡിവൈ.എസ്.പി. ടി.പി. അനന്തകൃഷ്ണനാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
അന്വേഷണം സി.ബി.ഐ.ക്കുവിട്ട് ഹൈക്കോടതി സിംഗിൾബെഞ്ചിന്റെ ഉത്തരവുവന്നപ്പോൾത്തന്നെ അനന്തകൃഷ്ണൻ കല്ല്യോട്ടെത്തി പ്രാഥമികവിവരങ്ങൾ ശേഖരിച്ചിരുന്നു. ശരത്ലാലിന്റെ അച്ഛൻ പി.കെ. സത്യനാരായണൻ, കൃപേഷിന്റെ അച്ഛൻ പി.വി.കൃഷ്ണൻ എന്നിവരുടെയും ചില സാക്ഷികളുടെയും മൊഴിയെടുത്തിരുന്നു. മക്കളെ കൊന്നതിനുപിന്നിൽ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ലോക്കൽപോലീസിലെയും ക്രൈംബ്രാഞ്ചിലെയും ഉദ്യോഗസ്ഥരെത്തിയപ്പോൾ ഇതേരീതിയിൽ തങ്ങൾ മൊഴിനൽകിയിരുന്നുവെന്നും സത്യനാരായണനും കൃഷ്ണനും സി.ബി.ഐ. ഡിവൈ.എസ്.പിക്കുമുമ്പാകെ പറഞ്ഞിരുന്നു.
No comments