Breaking News

പയ്യന്നൂർ സബ്ബ്‌ ആർ ടി ഓഫീസിന് കീഴിൽ ഡ്രൈവിങ്ങ് ടെസ്റ്റും, റോഡ് ടെസ്റ്റും ആരംഭിച്ചു


പയ്യന്നൂർ: പയ്യന്നൂർ സബ്ബ് റീജയണൽ ട്രാൻസ്പോർട്ട് ഓഫീസിന് കീഴിൽ  ഡ്രൈവിങ്ങ് ടെസ്റ്റും റോഡ് ടെസ്റ്റും ആരംഭിച്ചു.

ഏച്ചിലാം വയലിലാണ്  പയ്യന്നൂർ സബ്ബ് റീജയണൽ ട്രാൻസ്പോർട്ടിൻ്റെ പരിധിയിലുള്ളവർക്കുള്ള ഡ്രൈവിങ്ങ് ടെസ്റ്റ് നടക്കുന്നത്.

ഡ്രൈവിങ്ങ് ടെസ്റ്റ് ആരംഭിച്ചതോടെ ലൈസൻസെടുക്കാൻ തയ്യാറെടുക്കുന്ന കരിവെള്ളൂര്‍, വെള്ളൂര്‍, രാമന്തളി, കോറോം, പുളിങ്ങോം, തിരുമേനി, പെരിങ്ങോം, വയക്കര, പെരിന്തട്ട, ആലപ്പടമ്പ, കാങ്കോല്‍, പെരളം, വെള്ളോറ, കുറ്റൂര്‍, എരമം, പയ്യന്നൂര്‍, പാണപ്പുഴ, കടന്നപ്പള്ളി, ചെറുതാഴം, കുഞ്ഞിമംഗലം, ഏഴോം, മാടായി എന്നീ വില്ലേജുകളിലുള്ളവർക്ക് ഇവിടെ എളുപ്പത്തിൽ എത്തിചേരാൻ പറ്റും.


മുൻ കാലങ്ങളിൽ തളിപ്പറമ്പ് ആർ ടി ഓഫീസിൻ്റെ കീഴിലായിരുന്നു ഇവിടങ്ങളിലുള്ളവർക്ക് ഡ്രൈവിങ്ങ് ടെസ്റ്റ് ഉണ്ടായിരുന്നത്.

No comments